Fincat

ഇത്തവണ ടി കെ അഷ്റഫ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി; കൊച്ചി കോര്‍പ്പറേഷനില്‍ ഇടത് മുന്നണിക്ക് നല്‍കിയ പിന്തുണ പിൻവലിച്ചു


കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഭരണം പിടിച്ചെടുക്കാൻ ഇടതുമുന്നണിക്കൊപ്പം നിന്ന സ്വതന്ത്രൻ ടി കെ അഷ്‌റഫ് യുഡിഎഫിലേക്ക്.അഷ്‌റഫ് തന്നെയാണ് പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്. മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കറുകപ്പള്ളി വാർഡില്‍ അഷ്‌റഫ് മത്സരിക്കുമെന്നാണ് സൂചന.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റ് നല്‍കാത്തതിനെ തുടർന്നാണ് മട്ടാഞ്ചേരി ഡിവിഷനില്‍ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച്‌ വിജയിച്ചത്. അഷ്റഫിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫിന് ഭരണം പിടിച്ചെടുക്കാനായത്. എന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മത്സരിക്കുനുള്ള തയാറെടുപ്പിലാണ് ടികെ അഷ്റഫ്.

1 st paragraph

നിലവില്‍ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് അഷ്റഫ്. എന്നാല്‍ കഴിഞ്ഞമാസം പതിനെട്ടിന് സംവരണ വാർഡ് നറുക്കെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി ഉത്തരവിട്ടിരുന്നു. നറുക്കെടുപ്പ് പൂർത്തിയായാലേ ടികെ അഷ്റഫ് ഏത് ഡിവിഷനിലാണ് മത്സരിക്കുന്നതെന്നതു സംബന്ധിച്ച്‌ വ്യക്തത വരൂ.