കേരള ചിക്കന്‍: വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കുടുംബശ്രീ

മലപ്പുറം ജില്ലയില്‍ കുടുംബശ്രീയുടെ ‘കേരള ചിക്കന്‍ തനി മലയാളി’ മാംസ വിപണനശാലകളുടെ പേരില്‍ വ്യാജന്മാര് പ്രവര്‍ത്തിക്കുന്നതായി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി കുടുംബശ്രീ. കുടുംബശ്രീ ലോഗോയോടു കൂടിയാണ് അംഗീകൃത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ ജില്ലയില്‍ കോഡൂര്‍, പടിഞ്ഞാറ്റുമുറി, വട്ടംകുളം കിഴിശ്ശേരി, പരപ്പനങ്ങാടി മരുപ്പറമ്പ്, കാലടി, പൂക്കോട്ടുംചോല, കൊണ്ടോട്ടി, ഒതായി, അമരമ്പലം എന്നീ ഏഴ് ഇടങ്ങളില്‍ മാത്രമാണ് കുടുംബശ്രീയുടെ അംഗീകൃത കേരള ചിക്കന്‍ വിപണനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ പേരിനോട് സാദൃശ്യമുള്ള മറ്റേത് മാംസ വിപണനശാലകള്‍ക്കും കുടുംബശ്രീയുമായി യാതൊരു ബന്ധവുമില്ലെന്നും, ആയതിനാല്‍ ഉപഭോക്താക്കള്‍ കബളിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
