‘ലഹരിമുക്ത നവ കേരളം സാധ്യതകളും വെല്ലുവിളികളും’: ജില്ലാതല ഡിബേറ്റില്‍ ഒന്നാം സ്ഥാനം നേടി അഫ്നിത, നവനീത് ടീം

മലപ്പുറം വിമുക്തി മിഷന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ലഹരിമുക്ത നവ കേരളം സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഡിബേറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുറമണ്ണൂര്‍ മജ്ലിസ് ടീച്ചേഴ്സ് ട്രെയിനിങ് കോളേജിലെ അഫ്നിത, നവനീത് ടീം. ആതവനാട് മര്‍കസ് ട്രയിനിങ് കോളേജിലെ ഹരി എം, മുഹമ്മദ് ഷാഹിനും രണ്ടാം സ്ഥാനവും, കെ.എം.സി.ടി ലോ കോളേജിലെ ആഷിക്, ആഷിക് സി എന്നിവരടങ്ങിയ കുറ്റിപ്പുറം ടീം മൂന്നാം സ്ഥാനവും നേടി വിജയികളായി.

കോട്ടക്കല്‍ പി.എസ് വാര്യര്‍ ആയുര്‍േവദ കോളേജ് എന്‍.എസ്.എസ്, ശ്രദ്ധ നേര്‍ക്കൂട്ടം ക്ലബ്ബുകള്‍ എന്നിവരുടെ സഹകരണത്തോടെ ആയുര്‍വ്വേദ കോളേജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി പൊന്നാനി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീര്‍ഷ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് വിമുക്തി മിഷന്‍ മലപ്പുറം ജില്ല ലൈസണ്‍ ഓഫീസര്‍ പി. ബിജു സ്വാഗതം പറഞ്ഞു. എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് ബാബുരാജ്, ആയുര്‍വ്വേദ കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. കാജല്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് വിമുക്തി മിഷന്‍ മലപ്പുറം ജില്ലാ കോഡിനേറ്റര്‍ പി. ഷിജേഷ് നന്ദി പറഞ്ഞു.
ഡിബേറ്റ് മത്സരത്തില്‍ ജില്ലയിലെ 34 കോളേജുകളില്‍ നിന്നായി 34 ടീമുകള്‍ പങ്കെടുത്തു.മൂന്നു റൗണ്ടുകളിലായിട്ടാണ് മത്സരം നടന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും കൂടാതെ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

വിമുക്തി മിഷന്‍ മുന്‍ മലപ്പുറം ജില്ലാ കോഡിനേറ്റര്‍ ബി. ഹരികുമാര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അപര്‍ണ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ. സൂരജ് എന്നിവര്‍ വിധികര്‍ത്താക്കളായ മത്സരത്തിന് വിമുക്തി മിഷന്‍ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷഫീഖ് മോഡറേറ്ററായി. തിരൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളിലെ എക്സൈസ് ജീവനക്കാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മത്സരാര്‍ത്ഥികളും കാഴ്ചക്കാരുമായി 150 ഓളം കുട്ടികള്‍ പങ്കെടുത്തു.
