
തിരുവനന്തപുരം: കഴക്കൂട്ടത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതികള്‍ പിടിയില്‍. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് പിടിയിലായത്.കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മലിനീകരണ നിയന്ത്രണ ബോർഡിലോ തത്തുല്യമായ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് 25 ലക്ഷം രൂപ തട്ടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.
