Main Banner

സാമ്പത്തിക തട്ടിപ്പ് കേസ്‌; തിരുവന്തപുരത്ത് ഡി സി സി സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവന്തപുരത്ത് ഡി സി സി സെക്രട്ടറി അറസ്റ്റിൽ. സുഹൈൽ ഷാജഹാനാണ് പിടിയിലായത്. ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ആശുപത്രിക്കെതിരെ വ്യാജ വാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എ കെ ജി സെൻ്ററിന് നേരെ ബോംബ് എറിഞ്ഞ കേസിലും സുഹൈൽ പ്രതിയാണ്.

1 st paragraph

2022 ജൂൺ 30-ന് തിരുവനന്തപുരം എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ ഗൂഢാലോചന നടത്തിയ പ്രധാന പ്രതികളിലൊരാളായി സുഹൈൽ ഷാജഹാനെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് കടന്ന അദ്ദേഹത്തെ 2024 ജൂലൈയിൽ ഡൽഹി വിമാനത്താവളത്തിൽ വെച്ച് ലുക്ക്ഔട്ട് നോട്ടിസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

2026 ഓഗസ്റ്റിൽ ഡിസിസി അംഗം ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സുഹൈൽ ഷാജഹാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, കോൺഗ്രസ് ഭരിക്കുന്ന സമയത്ത് പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന് വിമർശിക്കുകയും ചെയ്തിരുന്നു.

2nd paragraph