Fincat

വര്‍ക്കല ട്രെയിന്‍ അതിക്രമം; പരുക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം വര്‍ക്കലയില്‍ കേരള എക്‌സ്പ്രസ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കാര്യമായ പുരോഗതി പെണ്‍കുട്ടിക്ക് ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ പരിശോധിക്കുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ തലയില്‍ പലയിടത്തും ചതവുകള്‍ ഉണ്ട്, തലച്ചോറിനേറ്റ പരുക്ക് ഗുരുതരമാണ്. മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലാണ് ശ്രീക്കുട്ടി ചികിത്സയില്‍ തുടരുന്നത്. സര്‍ജറി ന്യുറോ കൃട്ടിക്കല്‍ കെയര്‍ ഉള്‍പ്പെട്ട വിവിധ വിഭാഗളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്.

1 st paragraph

സംഭവത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. സാധ്യമായ തെളിവുകള്‍ എല്ലാം ശേഖരിക്കാന്‍ ആണ് പൊലീസ് ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞദിവസം പ്രതി സുരേഷ്‌കുമാര്‍ മദ്യപിച്ച കോട്ടയത്തെ ബാറിലെയും റെയില്‍വേ കംപാര്‍ട്ട്‌മെന്റുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ശേഷം അപകടം നടന്ന അയന്ദി മേല്‍പ്പാലത്തിന് സമീപമെത്തി പ്രതിയുമായി തെളിവെടുപ്പ് നടത്തും. പെണ്‍കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെ രക്ഷിക്കുകയും പ്രതിയെ ബലമായി കീഴ്‌പ്പെടുത്തുകയും ചെയ്ത യാത്രക്കാരനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ മൊഴിയും കേസന്വേഷണത്തില്‍ നിര്‍ണായകമാണ്.