Fincat

ട്രാക്കിലൂടെ നടക്കുകയായിരുന്ന യാത്രക്കാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; മുംബൈയില്‍ 2 പേര്‍ക്ക് ദാരുണാന്ത്യം

മുംബൈയില്‍ ട്രെയിന്‍ അപകടം. 2 പേര്‍ മരിച്ചു. 3 പേര്‍ക്ക് പരുക്ക്. ട്രെയിന്‍ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാന്‍ഡ്ഹേഴ്സ്റ്റ് സ്റ്റേഷന് സമീപം ആണ് അപകടം. ട്രാക്കിലൂടെ നടക്കുകയായിരുന്നു യാത്രക്കാരെ ആണ് ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ വൈകുന്നേരം സെന്‍ട്രല്‍ റെയില്‍വേ ഗതാഗതം പെട്ടെന്ന് നിര്‍ത്തിവച്ചതാണ് കാരണം. ഒടുവില്‍, ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ചില യാത്രക്കാര്‍ ട്രാക്കിലൂടെ നടക്കാന്‍ തീരുമാനിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയത് .

1 st paragraph

യാത്രക്കാരുടെ തിരക്കിനിടെ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ച് റെയില്‍വേ ജീവനക്കാര്‍ നടത്തിയ പ്രതിഷേധമാണ് ഈ അപകടത്തിന് കാരണമെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. മുംബൈ ലോക്കല്‍ ട്രെയിന്‍ അപകട കേസില്‍ രണ്ട് എഞ്ചിനീയര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടിക്കെതിരെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ റെയില്‍വേ ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. വൈകുന്നേരം 5:40 ഓടെ പ്രതിഷേധം ആരംഭിച്ച് 6:40 വരെ തുടര്‍ന്നു.

ഈ പ്രതിഷേധത്തിനിടെ, സെന്‍ട്രല്‍, ഹാര്‍ബര്‍ റെയില്‍വേകളിലെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. പിന്നീട് , മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയെത്തുടര്‍ന്ന് പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയായിരുന്നു.റെയില്‍വേ ജീവനക്കാരുടെ പ്രക്ഷോഭം കാരണം സെന്‍ട്രല്‍ റെയില്‍വേയിലും ഹാര്‍ബര്‍ റെയില്‍വേയിലും ഗതാഗതം തടസ്സപ്പെട്ടു. ഓഫീസ് വിട്ട് മടങ്ങുന്ന പതിനായിരങ്ങളാണ് മുന്നറിയിപ്പില്ലാതെ നടന്ന സമരത്തില്‍ വലഞ്ഞത്.

2nd paragraph

സെന്‍ട്രല്‍ റെയില്‍വേയിലെ ഗതാഗതം ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു. ഇതുമൂലം സിഎസ്എംടി, ദാദര്‍, താനെ, കുര്‍ള, ഘാട്കോപ്പര്‍ തുടങ്ങിയ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.