പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയില്‍; തെരുവുനായ പ്രശ്നത്തിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ

പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയില്‍. പെരിനാട്ടില്‍ 2022ല്‍ മരിച്ച അഭിരാമിയുടെ അമ്മ രജനിയാണ് കോടതിയെ സമീപിച്ചത്.പേവിഷ ബാധയേറ്റ് മരിച്ച ഇരകള്‍ക്ക് ധനസഹായം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യം

പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയില്‍. പെരിനാട്ടില്‍ 2022ല്‍ മരിച്ച അഭിരാമിയുടെ അമ്മ രജനിയാണ് കോടതിയെ സമീപിച്ചത്. താന്‍ മകളെ നഷ്ടപ്പെട്ട നിര്ഭാഗ്യവതിയായ അമ്മയെന്ന് രജനി ഹര്‍ജിയില്‍ പറയുന്നു. തെരുവുനായ ആക്രമണത്തെതുടര്‍ന്ന് പേവിഷ ബാധയേറ്റ് മരിച്ച ഇരകള്‍ക്ക് ധനസഹായം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തെരുവുനായ പ്രശ്നത്തിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്കി. ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും റാബീസ് വാക്സീന് ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യം. അഭിഭാഷകന് വി കെ ബിജു ആണ് അഭിരാമിയുടെ അമ്മ രജനിക്കായി കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്.
