Fincat

ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റലിന്റെ നവീകരിച്ച ഡയാലിസിസ്‌ സെന്റർ ഇ. ടി മുഹമ്മദ് ബഷീര്‍ എം .പി ഉദ്ഘാടനം നിർവഹിച്ചു

 

1 st paragraph

നവീകരിച്ച ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം ഇ. ടി മുഹമ്മദ് ബഷീര്‍ എം .പി നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു.  കുറുക്കോളി മൊയ്തീന്‍ എം എല്‍.എ മുഖ്യാതിഥിയായി.

കിഡ്നി സബന്ധമായ രോഗങ്ങൾ സമൂഹത്തിൽ ഏറെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു സഹകരണ സ്ഥാപനത്തിൽ സാധാരണക്കാർക്ക്‌ ഉപയുക്തമാകുന്ന വിധം കുറഞ്ഞ ചിലവിൽ ഡയാലിസിസ്‌ ചെയ്യാനുള്ള സൗകര്യമൊരുക്കിയ ശിഹാബ്‌ തങ്ങൾ സഹകരണ ഹോസ്പിറ്റലിന്റെ പ്രവർത്തനം മാതൃകാപരമെന്നു ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി പറഞ്ഞു.

2nd paragraph

പ്രവാസി വ്യവസായികളുടെ സഹകരണത്തോടു കൂടി തുടക്കം കുറിച്ചിരുന്ന ഡയാലിസിസ്‌ സെന്ററിന്റെ പുതിയ നവീകരണ പ്രവർത്തികൾക്ക്‌ ഹോസ്പിറ്റൽ മോണിറ്ററിംഗ്‌ കമ്മിറ്റി അംഗം ഹമദ്‌ മൂസയും,തിരൂർ ചേമ്പർ ഓഫ്‌ കൊമേഴ്സുമാണു സഹായം നൽകിയത്‌.ഇതോടെ ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റലിനെ ആശ്രയിക്കുന്ന 20 ൽ പരം രോഗികൾക്ക്‌ ദിനേനയെന്നോണം ഡയാലിസിസ്‌ ചെയ്യാനുള്ള സൗകര്യമൊരുങ്ങും.

ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ടര്‍മാരായ വാഹിദ് കൈപ്പാടത്ത്, അബ്ദുള്ളക്കുട്ടി അമ്മേങ്ങര, സി വി അഷറഫ് , എ പി സുധീഷ് , സാഹിറ ബാനു തെയ്യപ്പാട്ട്, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ എം പി മുഹമ്മദ് കോയ, എന്‍.എ ബാവഹാജി, എം അബ്ദുള്ളക്കുട്ടി, കെ എം ഹസ്സന്‍, ഹമീദ് നിയാസ്, ഇസ്മായില്‍ പച്ചാട്ടിരി, സമദ് പ്ലസന്‍റ്, സെക്രട്ടറി അഡ്വ എ കെ മുസമ്മില്‍, ഡോ. മുസ്തഫ, ഡോ. അല്‍ത്താഫ്, ഡോ. ഹുസൈന്‍ പരപ്പില്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ അബ്ദുല്‍ റഷീദ്, മാനേജര്‍ കെ പി ഫസലുദ്ദീന്‍, ഹെഡ് ഓഫ് ഓപ്പറേഷന്‍ ശ്രീ. ജസ്റ്റിന്‍ ജോസഫ്, ഫൈനാന്‍സ് ഓഫീസര്‍ കാര്‍ത്തികേയന്‍, പര്‍ച്ചേസ് മാനേജര്‍ ടി ഇ അബ്ദുല്‍ വഹാബ്, പി ആര്‍ ഒ ഷംസുദ്ദീന്‍ കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.