Fincat

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വര്‍ധിപ്പിക്കണം’; മുന്‍ഭാര്യയുടെ ഹര്‍ജിയില്‍ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമയി ഉയര്‍ത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

1 st paragraph

മകള്‍ക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിന്‍ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹസിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും കണക്കിലെടുക്കുമ്പോള്‍ നിലവിലെ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് ഹസിന്‍ ജഹാന്റെ വാദം.

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വര്‍ധിപ്പിക്കണം’; മുന്‍ഭാര്യയുടെ ഹര്‍ജിയില്‍ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

2nd paragraph

ജീവനാംശം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമയി ഉയര്‍ത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

മകള്‍ക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിന്‍ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹസിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും കണക്കിലെടുക്കുമ്പോള്‍ നിലവിലെ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് ഹസിന്‍ ജഹാന്റെ വാദം.

ഹര്‍ജിയില്‍ ഷമിക്കും പശ്ചിമബംഗാള്‍ സര്‍ക്കാരിനും ജഡ്ജിമാരായ മനോജ് മിശ്ര, ഉജജയ്ല്‍ ഭുവിയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. 2021-22 ലെ ആദായനികുതി റിട്ടേണ്‍ പ്രകാരം ഷമിയുടെ വാര്‍ഷിക വരുമാനം ഏകദേശം 48 രൂപ കോടിയാണെന്നും ഹര്‍ജിയില്‍ ഹസിന്‍ ചൂണ്ടിക്കാണിക്കുന്നു. റേഞ്ച് റോവര്‍, ജാഗ്വാര്‍, മെഴ്സിഡസ്, ഫോര്‍ച്യൂണര്‍ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ ഷമിയുടെ കൈവശമുണ്ടെന്നും ഹര്‍ജിയില്‍ ഹസിന്‍ പറയുന്നു.

2018ലാണ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനവും പീഡനവും ആരോപിച്ച് ജഹാന്‍ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം ഷമിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിചാരണ കോടതി മകള്‍ക്ക് പ്രതിമാസം 80,000 രൂപ അനുവദിച്ചെങ്കിലും ഹസിന് ജീവനാംശം നിഷേധിച്ചിരുന്നു. പിന്നീട് 2023 ല്‍ സെഷന്‍സ് കോടതി ഹസിന് 50,000 രൂപയും മകള്‍ക്ക് 80,000 രൂപയും ജീവിനാംശം നല്‍കാന്‍ വിധിച്ചു. 2025 ജൂലൈ 1 ന് കൊല്‍ക്കത്ത ഹൈക്കോടതി തുക യഥാക്രമം ഹസിന് 1.5 ലക്ഷം രൂപയും മകള്‍ക്ക് 2.5 ലക്ഷം രൂപയായും വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.