Fincat

അടുക്കളയിലെ സ്റ്റൗവിന് അടുത്തേക്ക് ചെല്ലുമ്പോള്‍ പതിവിന് വിരുദ്ധമായി എന്തോ ഒന്ന്, അഞ്ചടി വലിപ്പമുള്ള മൂര്‍ഖന്‍

പത്തനംതിട്ട: റാന്നി അങ്ങാടിയിലെ ഒരു അടുക്കളയില്‍ അപ്രതീക്ഷിതമായി എത്തിയ മൂര്‍ഖന്‍ പാമ്പിനെ കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. പേട്ട ജങ്ഷന് സമീപമുള്ള വീട്ടിലെ ഗ്യാസ് സ്റ്റൗവിന് മുകളിലാണ് ഏകദേശം അഞ്ചടി നീളമുള്ള മൂര്‍ഖന്‍ പാമ്പ് ചുരുണ്ട് കിടന്നത്. സംഭവസമയത്ത് അടുക്കളയില്‍ ആളില്ലാതിരുന്നത് കാരണം വന്‍ ദുരന്തമാണ് ഒഴിവായത്

1 st paragraph

അങ്ങാടി പേട്ട ജങ്ഷനിലുള്ള ശാസ്താംകോവില്‍ ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന രാജാ നസീറിന്റെ അടുക്കളയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പാമ്പിനെ കണ്ട ഉടന്‍ തന്നെ വീട്ടുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന പാചകവാതക സ്റ്റൗവില്‍ മൂര്‍ഖന്‍ ചുറ്റിക്കിടക്കുന്ന കാഴ്ച കണ്ട് നാട്ടുകാര്‍ അമ്പരന്നു. പാമ്പിനെ ശ്രദ്ധിക്കാതെ പാചകം ചെയ്യാന്‍ അടുക്കളയില്‍ എത്തിയിരുന്നെങ്കില്‍ സാഹചര്യം കൈവിട്ടുപോകുമായിരുന്നു.

ഉടന്‍ തന്നെ പ്രദേശവാസികള്‍ സമീപത്തു തന്നെയുള്ള പ്രശസ്തനായ പാമ്പുപിടുത്തക്കാരന്‍ മാത്തുക്കുട്ടിയുടെ സഹായം തേടി. മാത്തുക്കുട്ടി സ്ഥലത്തെത്തി വളരെ സാഹസികമായി പാമ്പിനെ പിടികൂടി. ഇതോടെയാണ് എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്. ഈ പ്രദേശം പമ്പാ നദിയുടെ തീരത്തോട് ചേര്‍ന്നായതിനാല്‍ സമീപത്തെ വീടുകളില്‍ പാമ്പുകളുടെ ശല്യം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. എങ്കിലും ഗ്യാസ് സ്റ്റൗവിന് മുകളില്‍ മൂര്‍ഖനെ കണ്ട സംഭവം എല്ലാവര്‍ക്കും ഒരു ഞെട്ടിക്കുന്ന അനുഭവമായി.

 

2nd paragraph