Fincat

കുവൈത്തില്‍ മഴയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന, 125 പള്ളികളില്‍ ഇസ്തിസ്ഖാ നമസ്‌കാരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴയ്ക്കായുള്ള പ്രാര്‍ത്ഥനാ ഇസ്തിസ്ഖാ നമസ്‌കാരം നടന്നു. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലായി 125 പള്ളികളിലാണ് ഈ നമസ്‌കാരം നടന്നത്. നമസ്‌കാര വേളയില്‍ വിശ്വാസികള്‍ മഴയ്ക്കായി സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും രാജ്യത്തിന് സുരക്ഷയും ശാന്തിയും, സമൃദ്ധിയും നല്‍കി അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

1 st paragraph

മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. സുലൈമാന്‍ അല്‍-സുവൈലം ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശനം നടത്തി. പള്ളിയിലെ സൗകര്യങ്ങളും സേവനങ്ങളും പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കുന്നതിനും, സന്ദര്‍ശകരെ മികച്ച രീതിയില്‍ സേവിക്കുന്നതിനായി ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക ഭരണപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായിരുന്നു ഈ സന്ദര്‍ശനം. ഗ്രാന്‍ഡ് മോസ്‌ക് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും അല്‍-സുവൈലത്തെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സേവന സംവിധാനം വികസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയും ചെയ്തു. കൂടാതെ, നിലവിലെ പ്രവര്‍ത്തന പുരോഗതിയെക്കുറിച്ചും വരാനിരിക്കുന്ന മതപരമായ പരിപാടികള്‍ക്കായുള്ള പദ്ധതികളെക്കുറിച്ചും അവര്‍ അവലോകനം നല്‍കി.