റോഡ് അറ്റക്കുറ്റ പണിക്കെത്തിയ എംഎല്‍എയെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍, വാക്കേറ്റം, പ്രതിഷേധം

മലപ്പുറം: എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് അറ്റക്കുറ്റ പണിക്കെത്തിയവരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.മലപ്പുറം തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്ദീനെയും സംഘത്തെയും ആണ് തടഞ്ഞത്. കുറുകോള്‍-ഓട്ടുകരപ്പുറം റോഡ് അറ്റകുറ്റപ്പണിക്ക് എത്തിയപ്പോഴാണ് സംഭവം.റോഡ് അറ്റക്കുറ്റപ്പണി തടഞ്ഞതോടെ എംഎല്‍എയും സംഘവും മടങ്ങി. നാട്ടുകാരും എംഎല്‍എയുമായി വാക്കേറ്റമുണ്ടായി. ജനുവരിയില്‍ റോഡ് പണി ചെയ്യാനിരിക്കെ നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് താല്‍ക്കാലിക അറ്റകുറ്റപ്പണിക്ക് എത്തിയതെന്നാണ് എംഎല്‍എ പറയുന്നത്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ട് ജനങ്ങളെ കണ്ണില്‍ പൊടിയിടാനാണ് എംഎല്‍എ എത്തിയതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. മുസ്ലീം ലീഗ് എംഎല്‍എയാണ് കുറുക്കോളി മൊയ്ദീന്‍.

