വമ്പന്‍ ട്വിസ്റ്റുമായി ബിബി ഗ്രാന്‍ഡ് ഫിനാലെ; തേര്‍ഡ് റണ്ണര്‍ അപ്പായി നെവിന് പുറത്തേക്ക്

ബിഗ് ബോസ് മലയാളം സീസണ് സെവന് ഗ്രാന്‍ഡ് ഫിനാലെ വന്നെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ നൂറയുടെ അപ്രതീക്ഷിത എവിക്ഷനോടെ അനീഷ്, അനുമോള്‍, ഷാനവാസ്, നെവിന്, അക്ബര്‍ എന്നീ മത്സരാര്‍ത്ഥികളാണ് ഇത്തവണ ടോപ് ഫൈവില്‍ എത്തിയിരിക്കുന്നത്. നൂറ് ദിവസത്തെ കടുത്ത മത്സരത്തിനൊടുവില്‍ ഗ്രാന്‍ഡ് ഫിനാലെയില്‍, ടോപ് ഫൈവില്‍ നിന്നും എവിക്ട് ആയ ആദ്യ മത്സരാര്‍ത്ഥി അക്ബറായിരുന്നു. അക്ബറിന് ശേഷം ഇപ്പോള്‍ പുറത്തായിരിക്കുന്നത് നെവിന് ആണ് വളരെ അപ്രതീക്ഷിതമായിരുന്നു നെവിന്റെ എവിക്ഷന്.

ഇത്തവണത്തെ സീസണില്‍ ബെസ്റ്റ് എന്റര്ടെയ്നര് എന്നറിയപ്പെട്ടിരുന്ന നെവിന്, സീസണിലുടനീളം മികച്ച മത്സരം കാഴ്ചവച്ചാണ് ടോപ് ഫൈവിലേക്കുള്ള പ്രവേശനം നേടിയത്. മുന്‍പ് ആദില- നൂറയുമായുള്ള ചില കോണ്ഫ്ലിക്റ്റുകള് കാരണം ഹൗസ്സില്‍ നിന്നും സ്വമേധയാ ഇറങ്ങിപ്പോയ നെവിന് പിന്നീട് തിരിച്ചെത്തുകയും, ഫിനാലെയില്‍ എത്തിയതിന് ശേഷം മാത്രമേ ഇനി ബിഗ് ബോസ്സില്‍ നിന്നും ഇറങ്ങൂവെന്നും ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍ തുടങ്ങീ നിലകളില്‍ കഴിവുതളിയിച്ച നെവിന് ഹൗസിനുള്ളിലെ നിരന്തര തമാശകളിലൂടെയെയും മറ്റും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു. പല വഴികളിലൂടെയുള്ള നിതാന്ത സഞ്ചാരമാണ് നെവിന്റെ കലാജീവിതം. ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, ആര്‍ട്ട് ഡയറക്ടര്‍ എന്നതിനൊപ്പം പേജന്റ് ഗ്രൂമറും ലൈസന്‍സ്ഡ് സൂംബ പരിശീലകനും ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദധാരിയുമൊക്കെയാണ് നെവിന്. കലാജീവിതത്തെ പ്രൊഫഷണലായി സമീപിക്കുന്ന ആളായാണ് നെവിന് ബിഗ് ബോസ് വീട്ടിലേക്കെത്തിയത്. ഇതൊക്കെയുണ്ടെങ്കിലും നര്ത്തകന് എന്നതാണ് നെവിന്റെ പ്രധാന ഐഡന്റിറ്റി. നൃത്തത്തിലൂടെ ആരോഗ്യ പരിപാലനം നടത്തുന്ന ഡാന്‍സ് ഫിറ്റ്നസ് മേഖലയില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. നൃത്തത്തിന്റെ റീല്‍സ് വീഡിയോകള്‍ അദ്ദേഹം പലപ്പോഴും ഇന്‍സ്റ്റയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.

