പെൻമുണ്ടത്ത് ഐക്യം ഉറപ്പിക്കാൻ യുഡിഎഫിൽ തിരക്കിട്ട നീക്കം; മംഗലം, വെട്ടം പഞ്ചായത്തുകളിൽ കോൺഗ്രസിലെ ഭിന്നത ഇന്ന് പരിഹരിക്കും

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്തുള്ള ഒരു കൂട്ടുകെട്ടും അംഗീകരിക്കില്ലെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ തീരുമാനിച്ചു. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും അഭിപ്രായ ഭിന്നത ചർച്ച ചെയ്ത് പരിഹരിക്കാനും നേതൃയോഗം തീരുമാനിച്ചു.

സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ലീഗും കോൺഗ്രസും പ്രാദേശികമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് തീർക്കേണ്ടത് കോൺഗ്രസും ലീഗിന്റെ ഭാഗത്തുനിന്നുള്ളത് ലീഗും പരിഹരിക്കാൻ ധാരണയായി. ജില്ല തലത്തിൽ ഇരുപാർട്ടികളും ഇരുന്ന് സംസാരിക്കേണ്ടത് ആ നിലക്കും തീർക്കും. പൊന്മുണ്ടത്തേത് ഒഴിച്ചുനിർ ത്തിയാൽ, മുൻ കാലങ്ങളെ അ പേക്ഷിച്ച് ജില്ലയിൽ ഗൗരവമുള്ള പ്രശ്നങ്ങളൊന്നുമില്ലെന്ന് നേതൃയോഗം വിലയിരുത്തി.
ഇരു ധ്രുവങ്ങളിലു ള്ള പൊന്മുണ്ടത്തെ കോൺ ഗ്രസ്, ലീഗ് നേതാക്കളുമായി യു.ഡി.എഫ് നേതൃത്വം ഞായറാഴ്ച വെവ്വേറെ സംസാരിച്ചു. ഇരു കക്ഷികളുടെയും ആവശ്യം കേട്ട നേതാക്കൾ ഐക്യ ഫോർമുല മുന്നോട്ടു വെച്ചെങ്കിലും ആദ്യഘട്ട ചർച്ചയിൽ അനുരഞ്ജനം സാധ്യമായിട്ടില്ല. രണ്ട് ദിവസത്തിനകം ര ണ്ടാംവട്ട ചർച്ച ഉണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കി. പൊന്മുണ്ടത്തെ ലീഗിന്റെയും കോൺഗ്രസിന്റെയും പഞ്ചായത്ത് നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്.

ലീഗും കോൺഗ്രസും പരസ്പരമുള്ള മത്സരം സംസ്ഥാന തലത്തിൽ യു.ഡി.എഫിന് വലിയ ക്ഷീണമാകുമെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി. അബ്ദു ൽ ഹമീദ് ചർച്ചയിൽ പറഞ്ഞു. പൊന്മുണ്ടം പ്രശ്നം പരിഹരിക്കുമെന്നും ജില്ലയിൽ എവിടെയും സാമ്പാർ മുന്നണി അനുവദിക്കില്ലെന്നും യു.ഡി. എഫ് ജില്ല ചെയർമാൻ പി. ടി. അജയ് മോഹനും വ്യക്തമാക്കി.
പൊന്മുണ്ടത്ത് യു.ഡി.എഫ് സംവിധാനത്തിൽ തന്നെയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ചർച്ചക്കു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
80 ശതമാനം സ്ഥലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്. സീറ്റ് വെച്ചു മാറുന്നതുമായി ബന്ധപ്പെട്ടും മറ്റും ചെറിയ തർക്കങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു.
പഞ്ചായത്ത്, നിയോജക മണ്ഡലം തലത്തിൽ തന്നെ അവ ചർച്ച ചെയ്ത് പരിഹരിക്കും. മംഗലം, വെട്ടം പഞ്ചായത്തുകളിൽ കോൺഗ്ര സിനുള്ളിലെ ഭിന്നത തിങ്കളാഴ്ചക്കകം ജില്ല നേതാക്കൾ ഇടപെട്ട് സംസാരിച്ച് തീർക്കും. മുന്നണി സംവിധാനം മുൻകൂട്ടി ഒരുക്കിയെടുത്തതിന്റെ ഗുണം താഴെ തട്ടിൽ പ്രകടമാണെന്ന് നേതൃയോഗം വിലയിരുത്തി. നിയമസഭ പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി വർക്കിങ് പ്രസിഡ ന് എ.പി. അനിൽകുമാർ, മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി പി. അ ബ്ദുൽ ഹമീദ്, ഡി.സി.സി പ്രസിഡൻ്റ് വി.എസ്. ജോയ്, കെ.പി.സി.സി ജന. സെക്രട്ടറിമാരായ പി.ടി. അജയ് മോഹൻ, ആര്യാടൻ ഷൗക്കത്ത്, യു.ഡി.എഫ് ജില്ല കൺവീനർ അഷ്റഫ് കോക്കൂർ, ഇസ്മായിൽ മൂത്തേടം, അഡ്വ. ഹാരിഫ്, നൗഷാദ് മണ്ണിശേരി എന്നിവർ പങ്കെടുത്തു.
