ലീഗിനെതിരെ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് ത്രികോണപ്പോര്; ‘സാമ്പാർ മുന്നണി’കളുടെ തദ്ദേശ പോരിന് നൂറ്റാണ്ടിന്റെ പഴക്കം

മലപ്പുറം: നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്, ഭരണം പിടിക്കാൻ രൂപപ്പെടുന്ന പ്രദേശിക കൂട്ടുകെട്ടുകൾക്കും സാമ്പാർ മുന്നണികൾക്കും. പ്രാദേശിക ഭരണകൂടങ്ങളുടെ ഭരണ നിയന്ത്രണത്തിനായുള്ള രാഷ്ട്രീയപ്പോരിന് നൂറ്റാണ്ടിന്റെ പ ഴക്കമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകൾ എല്ലാകാലത്തും വിചിത്ര കൂ ട്ടുകെട്ടുകളുടെയും കൂറുമാറ്റങ്ങളു ടെയും വിളനിലമാണ്. വിവിധ കാല ങ്ങളിൽ എതിരാളികളെ മലർത്തിയ ടിച്ച് അധികാരം പിടിക്കാൻ രാഷ്ട്രീയ പാർട്ടികൾ പയറ്റിയ തന്ത്രങ്ങൾ ചരി ത്രത്തിന്റെ ഭാഗമാണ്.

ബ്രീട്ടീഷ് ഭരണകാലത്ത് രൂപവ ത്കരിക്കപ്പെട്ട മലബാർ ഡിസ്ട്രിക്ട് ബോർഡിൽ, ദീർഘകാലം നാമനിർ ദേശം ചെയ്യപ്പെട്ട ഭരണസമിതികളാണ് അധികാരം കൈയാളിയിരുന്ന
ത്. 1937ലാണ് ഡിസ്ട്രി
ക്ട് ബോർഡിലേക്ക് ആദ്യമായി
തെരഞ്ഞടുപ്പ് നടക്കുന്നത്. ആകെയുള്ള 52 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ 39 പേർ വിജയിച്ചു. കെ. കേളപ്പൻ പ്രസിഡന്റും കട്ടിലശ്ശേരി മുഹമ്മദ് മൗലവി വൈസ് പ്രസിഡന്റുമായി. 1940ൽ നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തന്നെയായിരുന്നു ഭൂരിപക്ഷം. കെ. വി. നൂറുദ്ദീൻ പ്രസിഡന്റും ഇ. കമ്മു വൈസ് പ്രസിഡന്റുമായി. ഒരു വർഷം തികഞ്ഞപ്പോൾ ഭരണ സമിതി പിരിച്ചുവിട്ടു. 1947ൽ ഡിസ്ട്രിക്ട് ബോ ർഡിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. മുസ്ലിം ലീഗ്, സോഷ്യലി സ്റ്റ് പാർട്ടിയുമായി ചേർന്ന് മത്സരി ച്ചുവെങ്കിലും ആകെയുള്ള 42 സീറ്റി ൽ ഒന്നിൽപോലും ലീഗിന് ജയിക്കാ നായില്ല. എന്നാൽ, 1954ൽ ഡിസ്ട്രി ക്ട് ബോർഡിലേക്ക് നടന്ന അവസാ ന തെരഞ്ഞെടുപ്പിൽ ലീഗ് എട്ട് സീറ്റ് നേടി ശക്തി തെളിയിച്ചു. വി. ഇമ്പിച്ചി ക്കോയ തങ്ങൾ (കൊടുവള്ളി), കെ. മുഹമ്മദ്കുട്ടി ഹാജി (കൊണ്ടോട്ടി), വി. മോയിൻ (മഞ്ചേരി), കെ. ചേക്കുട്ടി (കോട്ടക്കൽ), കെ. അവുക്കാദർകുട്ടി നഹ (തിരൂരങ്ങാടി), പി.ടി. സെയ്ത് (പെരിന്തൽമണ്ണ), പി.എം. പൂക്കോയ തങ്ങൾ (മങ്കട), കെ. മൊയ്തീൻകുട്ടി എന്ന ബാവഹാജി (തിരൂർ) എന്നിവ രാണ് വിജയിച്ചത്. ആകെയുള്ള 48 സീറ്റിൽ കമ്യൂണിസ്റ്റ് പാർട്ടി 18 സീറ്റു നേടി. ഒരു സോഷ്യലിസ്റ്റ് പാർട്ടിക്കാര
നും ആറ് സ്വതന്ത്രരും വിജയിച്ചു. കോ ൺഗ്രസിന് ലഭിച്ചത് 15 സീറ്റു മാത്രം. സ്വതന്ത്രൻമാരുടെ പിന്തുണയോടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചു. പി.ടി. ഭാസ്കരപ്പണിക്കർ പ്രസിഡന്റും കെ.വി. മൂസ്സാൻകുട്ടി വൈസ് പ്രസിഡന്റുമായി മലബാറിൽ ഭരണ രംഗത്തേക്കുള്ള കമ്യൂണിസ്റ്റ് പാർട്ടി യുടെ ആദ്യചുവടുവെപ്പായിരുന്നു ഇത്. ഡിസ്ട്രിക്ട് ബോർഡിന് പിന്നാലെ നടന്ന നഗരസഭ തെരഞ്ഞെടുപ്പും മുസ്ലിം ലീഗ് ഒറ്റക്കാണ് നേരിട്ടത്. ലീ ഗില്ലാത്ത മുൻസിപ്പാലിറ്റികൾക്കു വേണ്ടിയായിരുന്നു കോൺഗ്രസിന്റെ യും, കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്ര ചാരണം. ‘കുണ്ടും, കുഴിയും, ചെളിയും, കൊതുകുമില്ലാത്ത ഒരു നഗരസഭ വേണമെന്ന് എന്തുകൊണ്ട് ഇവർ ആവശ്യപ്പെടുന്നില്ല?’ എന്നാ
യിരുന്നു ഇത്തരം പ്രചാരണങ്ങൾക്ക് ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ നൽകിയ മറുപടി. ഐക്യ കേരളം രൂപീകൃതമായശേഷം 1957ൽ അധികാരത്തിൽ വന്ന ഇ.എം.എസ് സർക്കാർ ബോർഡുകളുടെ പ്രവർ ത്തനം അവസാനിപ്പിച്ചു. 1963ലാണ് സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. തുടർന്നുള്ള 16 വർഷം ഒരേ ഭരണസമി തിനിലനിന്നു. പിന്നീട് 1979ലും 88 ലും തെരഞ്ഞെടുപ്പുണ്ടായി. ഈ ഭരണസമിതി നിശ്ചിതകാലാവധി ക ഴിഞ്ഞ് 1994 വരെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭരണത്തിൻ കീഴിലായി. 1995ലാണ് പഞ്ചായത്ത് രാജ് നഗര പാലിക നിയമപ്രകാരം ത്രിതല മു നിസിപ്പൽ സംവിധാനങ്ങളിൽ തെ രഞ്ഞെടുപ്പ് നടക്കുന്നത്.
