Fincat

യുഎഇയില്‍ പൊടിക്കാറ്റ് ശക്തമാകുന്നു, താപനില കുറയും; കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ദുബൈ: യുഎഇയുടെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് (ഇഎച്ച്എസ്). ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവര്‍ പൊടിക്കാറ്റ് ഉള്ളപ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും പൊടിപടലങ്ങള്‍ ഉയരുമ്പോള്‍ താമസസ്ഥലത്തെ വാതിലുകളും ജനാലകളും തുറന്നിടരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

1 st paragraph

ശക്തമായ കാറ്റിലും ദൂരക്കാഴ്ച മങ്ങുന്ന സമയങ്ങളിലും യാത്രകള്‍ ഒഴിവാക്കുക. പൊടിക്കാറ്റില്‍ പുറത്തുപോകേണ്ടി വന്നാല്‍ മാസ്‌ക് ധരിക്കുകയോ മൂക്കും വായയും നനഞ്ഞ തുണി കൊണ്ട് മറയ്ക്കുകയോ ചെയ്യണം. വാഹനമോടിക്കുമ്പോള്‍ കാറിന്റെ വിന്‍ഡോ തുറക്കരുത്.

അതേസമയം ഇന്ന് പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും രാജ്യത്തുടനീളം പൊടിക്കാറ്റ് അനുഭവപ്പെടാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റ് രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളിലേക്ക് ശക്തമാവാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ തീരങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായതോ അല്ലെങ്കില്‍ ചില സമയങ്ങളില്‍ പൂര്‍ണ്ണമായും മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

2nd paragraph

ഈ ആഴ്ച തണുപ്പുള്ള കാലാവസ്ഥയോടെ തുടങ്ങാന്‍ സാധ്യതയുണ്ടെന്നും താപനില കുറയുമെന്നും അധികൃതര്‍ അറിയിച്ചു. തെക്ക് കിഴക്കന്‍ കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ട്. പിന്നീട് കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് മാറും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 10-20 കിലോമീറ്റര്‍ ആയിരിക്കും, ചില സമയങ്ങളില്‍ ഇത് 30 കി.മീ വരെ എത്താം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ശാന്തമായിരിക്കും. ദുബൈയില്‍ കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും. ഷാര്‍ജയില്‍ കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അബുദാബിയില്‍ കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്.