അസമിൽ വീണ്ടും കൂട്ട കുടിയിറക്കൽ; കൈയേറ്റം ആരോപിച്ച് ഒഴിപ്പിക്കുന്നത് 580 കുടുംബങ്ങളെ

അസമിൽ കൈയേറ്റം ആരോപിച്ച് വീണ്ടും കൂട്ട കുടിയിറക്കൽ. ഗോപാര ജില്ലയി ൽ 580 കുടുംബങ്ങൾ താമസിച്ചു വന്ന 375 ഏക്കറിലേറെ വരുന്ന ഭൂമിയാണ് ഒഴിപ്പിക്കുന്നത്. ദഹി കാട്ട സംരക്ഷിത വനഭൂമിയോടു ചേർന്ന ഭാഗത്തെ താമസക്കാർ ക്ക് 15 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നു.

ഇവരിൽ 70 ശതമാനത്തോളം പേർ നേരത്തെ വീടൊഴിഞ്ഞതാണെന്നും അവശേഷിച്ച വരുടേതടക്കം വീടുകൾ തകർ ക്കുന്നത് ഞായറാഴ്ചയോടെ പൂ ർത്തിയാക്കുമെന്നും ഗോപാ ര ജില്ല കമീഷണർ പ്രൊദീപ് തി
മുങ് പറഞ്ഞു. പൊലീസും അർധ സൈനിക വിഭാഗങ്ങളും ക

മാൻഡോകളുമടക്കം 900ലേറെ സുരക്ഷാ സേനയുടെ അകമ്പടിയിൽ നിരവധി മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചായിരുന്നു നടപടി. താമസക്കാരിലേറെയും ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളാണ്.
ഏറെക്കാലമായി താമസിച്ചു വരുന്ന ഈ കുടുംബങ്ങൾക്കത്രയും വൈദ്യുതിയും ഭൂമിയുടെ രേഖകളും സർക്കാർ അനുവദിച്ചതാണ്.
ആധാർ അടക്കം മറ്റു രേഖക ളുമുള്ളവരുമാണ്. എന്നിട്ടും വി ദേശികളെ പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നും വീട് പൊളിക്കപ്പെട്ടവരിലൊരാളായ അബ്ദുൽ കരീം പറഞ്ഞു.
തങ്ങളും മാതാപിതാക്കളും പ്രപിതാക്കളുമടക്കം താമസിച്ച ഭൂമിയാണ് ഒരുനാൾ അനധികൃ തമായി പ്രഖ്യാപിച്ച് പുറത്താക്ക
ൽ. ആന ഇടനാഴിയുടെ ഭാഗമാ ണിതെന്നാണ് സർക്കാർ വിശദീ
കരണം. 2021ൽ ഹിമന്ത ബിശ്വ ശർമ അധികാരമേറ്റ ശേഷം കുടിയേറ്റമാ രോപിച്ച് പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് സമാന ന ടപടികളിലൂടെ കുടിയിറക്കിയത്. അസമിലെ ‘ബംഗാളി ഭാഷ സംസാരിക്കുന്നവർക്കു നേരെയാണ് പ്രധാനമായും ബുൾഡോസർ രാ ജ് നടപ്പാക്കുന്നത്.
കഴിഞ്ഞ ജൂലൈ 21 വരെ നാ ലു വർഷം കൊണ്ട് 42,500 ഭൂമി ഒഴിപ്പിച്ചതായാണ് അവകാശവാദം. ഇനിയും 9.5 ലക്ഷം ഏക്കർ ഭൂമി കൂടി ഒഴിപ്പിക്കാനുണ്ടെന്നും സർക്കാർ പറയുന്നു. കുടിയിറ ക്കപ്പെടുന്നവർക്ക് പകരം സം വിധാനങ്ങൾ ഒരുക്കാതെയുള്ള നടപടിക്കെതിരെ വിമർശനം ശക്തമാണ്.
