Fincat

‘ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ല, സമരം തുടരും’; മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ്


സമരം തുടരുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ തീരുമാനം. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയില്‍, ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികള്‍ പറഞ്ഞു.ഈ മാസം പതിമൂന്നിന് സമ്ബൂർണമായി ഒ. പി ബഹിഷ്കരിച്ചുള്ള സമരത്തിന് മാറ്റമില്ലെന്ന് ഡോക്ടേഴ്സ് അറിയിച്ചു.

44 നിയമനങ്ങള്‍ക്ക് ഇന്ന് അംഗീകാരം ആയിട്ടുണ്ട്. കൂടുതല്‍ തസ്തികകളുടെ കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ശമ്ബള പരിഷ്കരണ കുടിശിക വിഷയത്തില്‍ ധന മന്ത്രിയുമായി ചർച്ച ചെയ്യാം എന്ന് മന്ത്രിയുടെ മറുപടി നല്‍കിയെന്ന് KGMCTA സംസ്ഥാന പ്രസിഡൻ്റ് ഡോ. റൊസ്നാരാ ബീഗം പറഞ്ഞു. ധന മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ആവശ്യപ്പെട്ടു,സമയം അനുവദിച്ചു കിട്ടിയിട്ടില്ല. ധനകാര്യവകുപ്പുമായുള്ള ചർച്ചയ്ക്ക് ഉറപ്പു ലഭിക്കണമെന്ന് ഡോക്ടേഴ്സ് ആവശ്യപ്പെട്ടു.

1 st paragraph

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ K.G.M.C.T.Aയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ് റിലേ ഒ പി ബഹിഷ്കരണം അടക്കമുള്ള സമരങ്ങള്‍ നടത്തിവരികയായിരുന്നു. സമരം തുടരുന്നതിനിടെയായിരുന്നു ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. ശമ്ബള കുടിശ്ശിക ലഭ്യമാക്കുക, മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ജൂലൈ ഒന്ന് മുതലാണ് സർക്കാർ മെഡിക്കല്‍ കോളജുകളിലെ ഡോക്ടർമാർ സമരം ആരംഭിച്ചത്.