‘ഇപ്പോള്‍ കണക്ക് കൃത്യം ആയി, സത്യം പുറത്തുവരും’; അനുമോളുടെ വെളിപ്പെടുത്തലുമായി ബിന്നി

അനുമോള്‍ക്ക് പിആര്‍ ഉണ്ടെന്ന് ബിഗ് ബോസ് ഹൗസിനുള്ളില്‍ വെച്ച് ആദ്യമായി പറഞ്ഞയാളാണ് ബിന്നി സെബാസ്റ്റ്യന്‍. 16 ലക്ഷം രൂപയ്ക്കാണ് താന്‍ പിആര്‍ കൊടുത്തതെന്ന് അനുമോള്‍ തന്നോട് പറഞ്ഞതായും ബിന്നി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ പുറത്തിറങ്ങിയതിനു ശേഷം താന്‍ വളരെയധികം സൈബര്‍ ബുള്ളിയിങ്ങ് നേരിടേണ്ടി വരുന്നുണ്ടെന്നും ബിന്നി പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ്ബോസ് വിജയി ആയതിനു ശേഷം നല്കിയ അഭിമുഖത്തില്‍ അനുമോളുടെ തന്നെ വാക്കുകള്‍ കട്ട് ചെയ്ത് താന്‍ പറഞ്ഞത് ശരിയായിരുന്നു എന്ന് പറയുകയാണ് ബിന്നി. സത്യം എന്നായാലും പുറത്ത് വരുമെന്നും ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നും ബിന്നി പറയുന്നു.

ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങുന്ന മല്‍സരാര്‍ത്ഥികള്‍ക്ക് ഏഷ്യാനെറ്റില്‍ തന്നെ ലൈന്‍ കട്ട് എന്ന പേരില്‍ അഭിമുഖമുണ്ട്. ഈ അഭിമുഖത്തില്‍ പിആറിനെക്കുറിച്ച് അവതാരകയുടെ ചോദ്യത്തിന് അനു മറുപടി പറയുന്ന ഭാഗമാണ് ബിന്നി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. 1 ലക്ഷമാണ് കൊടുത്തത് എന്നും, 15 ലക്ഷം കൊടുക്കും എന്ന് ഞാന്‍ പറഞ്ഞതാവാം അനുമോള്‍ പറയുന്നുണ്ട്.
”കാലത്തിന്റെ കാവ്യ നീതി. സത്യം എന്നായാലും പുറത്ത് വരും. താങ്സ് ടു അഞ്ജന നമ്പ്യാര്‍. ചോദ്യങ്ങളുടെ വേഗം കൂടിയപ്പോ ആലോചിക്കാന്‍ സമയം കിട്ടാതെ അനു മോള്‍ക്ക് സത്യം പറയേണ്ടി വന്നു. അതേ 16 ലക്ഷം. 1 ലക്ഷം കൊടുത്തു, ഇനി 15 ലക്ഷം കൊടുക്കാന്‍ ഉണ്ട്.. കണക്ക് കൃത്യം ആയി. നിങ്ങള്‍ ഇത് അസൂയയോ കുശുമ്പോ ആയി കരുതേണ്ട. ഇതൊരു ഓര്‍മപ്പെടുത്തല്‍ ആണ്.

സത്യം പറഞ്ഞതിന് അനുമോളിന്റെ പിആര്‍ കാരണം ഞാന്‍ ഇപ്പോഴും സൈബര്‍ ബുള്ളീങ് നേരിടുന്നത് ഓര്‍മ്മപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് സീസണ്‍സ് പോലെ ഈ സീസണിലും പിആര്‍ ജയിച്ചു. സത്യം തോറ്റു.
