Fincat

‘തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികള്‍ വരും’; ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും യുഡിഎഫിലേക്ക് പുതിയ കക്ഷികള്‍ വരുമെന്ന് സതീശന്‍ പറഞ്ഞു. എല്ലാ തവണത്തേക്കാളും വ്യത്യസ്തമായി ടീം യുഡിഎഫ് ആയിട്ടാണ് ഈ പ്രാവശ്യം ഞങ്ങള്‍ മത്സരിക്കുന്നത്. വാര്‍ഡ് ഡിവിഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് കുടുംബ സംഗമങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വിപുലീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിപുലീകൃത മുന്നണിയായെന്നും സതീശന്‍ പറഞ്ഞു.

1 st paragraph

പിണറായി വിജയന് ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു. ന്യൂനപക്ഷ വിഭജനം നടത്താന്‍ ബിജെപി ശ്രമിച്ചപ്പോള്‍ സിപിഎം കുടപിടിച്ച് കൊടുത്തു. 2016ലേയും, 2021ലേയും തോല്‍വിയുടെ കാരണം മസിലാക്കി വളരെ നേരത്തെ യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.