റാഷിദ്ഖാന് വിവാഹം, വിവരങ്ങള്‍ പരസ്യമാക്കി താരം; വധു അഫ്ഗാനിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍

അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് താരം റാഷിദ് ഖാനുമായുള്ള വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ വഷ്മ അയൂബി. ഇതോടെ റാഷിദ്ഖാനെയും വഷ്മ അയ്യൂബിയെയും ചുറ്റിപ്പറ്റി സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവെച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ആദ്യം റാഷിദ്ഖാന്‍ തന്നെയാണ് തന്റെ എക്സ് എക്കൗണ്ടിലൂടെ വിവാവഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ വധു ആരാണെന്ന വിവരങ്ങള്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നില്ല. റാഷിദിന്റെ പോസ്റ്റ് വഷ്മി അയ്യൂബി റിപോസ്റ്റ് ചെയ്തതോടെയാണ് വധു വഷ്മി അയ്യൂബി തന്നെയായിരിക്കാമെന്ന വിവരങ്ങള്‍ പുറത്തെത്തിയത്.

