Fincat

മക്കളെ മാവേലിക്കരയിലുള്ള സ്‌കൂളിലാക്കി മടക്കം, കറ്റാനത്ത് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയുടെ സ്‌കൂട്ടറില്‍ ബൈക്കിടിച്ചു; ദാരുണാന്ത്യം

കറ്റാനം: നിയന്ത്രണം തെറ്റിയ ബൈക്കിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി കുഴിപറമ്പില്‍ വടക്കേതില്‍ ഗിലയാദ് ഹൗസില്‍ മോന്‍സി മാത്യുവിന്റെ ഭാര്യ ടിന്‍സി പി തോമസ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ന് കറ്റാനം ജങ്ഷന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. ടിന്‍സി സഞ്ചരിച്ച സ്‌കൂട്ടറില്‍ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ടിന്‍സി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. രാവിലെ മക്കളെ മാവേലിക്കരയിലുള്ള സ്‌കൂളില്‍ വിട്ട ശേഷം കറ്റാനത്തെ ബ്യൂട്ടി പാര്‍ലറിലെ ജോലിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഇവര്‍ കുടുംബ സമേതം മാവേലിക്കര കല്ലുമലയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭര്‍ത്താവ് മോന്‍സി മാവേലിക്കര ഇന്‍ഡസ് ഷോറൂം ജീവനക്കാരനാണ്. മക്കള്‍: ഹെയ്ഡന്‍ മോന്‍സി, ഹെയ്‌സല്‍ മോന്‍സി. കുറത്തികാട് പൊലീസ് കേസെടുത്തു.

 

1 st paragraph