‘ചാണകത്തെ ചവിട്ടാതിരിക്കുക എന്നത് ചില സന്ദര്‍ഭങ്ങളില്‍ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ് ‘; പ്രശാന്ത് ശിവനെ പരിഹസിച്ച് പി.എം ആര്‍ഷോ

ബിജെപി ജില്ലാ പ്രസിഡന്റുമായി ഉണ്ടായ കയ്യാങ്കളിയില്‍ പ്രതികരണവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. കോഴിക്കോട് നടന്ന ചര്‍ച്ചക്കിടെയാണ് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവനുമായി കയ്യാങ്കളിയുണ്ടായത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്‍ഷോയുടെ പ്രതികരണം.

‘ചാണകത്തില്‍ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദര്‍ഭങ്ങളില്‍ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്’. പി.എം ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് വച്ച് നടന്ന ചര്‍ച്ചക്കിടെയാണ് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവന്‍ സിപിഐഎം പ്രതിനിധിയായി പങ്കെടുത്ത പി.എം ആര്‍ഷോയുമായി തര്‍ക്കത്തിലായത്. തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഇതിലാണ് പ്രതികരണവുമായി ആര്‍ഷോ രംഗത്തുവന്നത്.

ചാനല്‍ സംവാദത്തിനിടെ സി.പി.ഐ.എം പാലക്കാട് നഗരസഭയില്‍ പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവന്‍ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ എഴുന്നേറ്റതോടെ ബി.ജെ.പി പ്രവര്‍ത്തകരും പ്രതികരിച്ചു.ഇതിനിടെ നേതാക്കന്‍മാര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്.
