അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും, പോരാട്ടത്തില്‍ താല്‍ക്കാലിക തിരിച്ചടി ഉണ്ടായേക്കാം: സന്ദീപ് വാര്യര്‍

ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയര്‍ത്തിയാണ് ബീഹാറില്‍ നീതീഷ് – മോദി സഖ്യം ആധികാരിക വിജയം നേടിയത്. ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. എത്തുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി.

നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താല്‍ക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം. എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കുമെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്

We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താല്‍ക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും.
വോട്ടുചോരി അടക്കമുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ബീഹാറിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ലീഡ് ചെയ്യുന്നു എന്നതും ബിജെപിയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്തു എന്നാണ് വിലയിരുത്തല്‍ .
ആര്‍ജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നില്‍ക്കുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്.
