Fincat

പൊലിസ് സ്റ്റേഷന്‍ സ്‌ഫോടനത്തില്‍ 7 മരണം, 20 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗ?ഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 7 മരണം. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 5 പേരുടെ നില ?ഗുരുതരമാണ്. സ്‌ഫോടനത്തില്‍ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരില്‍ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീല്‍ദാര്‍ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു.

 

1 st paragraph