Fincat

എസ്എച്ച്ഒ ജീവനൊടുക്കി; മരിച്ച നിലയില്‍ കണ്ടെത്തിയത് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ജീവനൊടുക്കി. ചെര്‍പ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് സ്വദേശി ബിനു തോമസ് ആണ് മരിച്ചത്. 52 വയസായിരുന്നു. വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയില്‍ കാണുന്നത്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാന്‍സ്ഫറായി ചെര്‍പ്പുളശ്ശേരിയിലെത്തിയത്.

1 st paragraph

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)