Fincat

പ്രിൻ്റ് ചെയ്ത നോട്ടുമായി ബിവറേജിൽ നിന്നും മദ്യം വാങ്ങി; വിവരം ലഭിച്ച ഫറോക്ക് പോലീസ് കള്ളനോട്ടിൻ്റെ അടിവേര് പൊക്കി

കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഫറോക്ക് പൊലീസിന്‍റെ കള്ളനോട്ട് വേട്ട. 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിച്ച പ്രിന്‍ററും പിടികൂടി. രണ്ടു വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിവറേജസ് കോര്‍പ്പറേഷന്‍റെ രാമനാട്ടുകര ഔട്ട് ലെറ്റില്‍ നിന്നാണ് ഫറോക് പോലീസിന് നിര്‍ണായക ഫോണ്‍ കോളെത്തിയത്. മദ്യം വാങ്ങിയ ശേഷം ലഭിച്ച അഞ്ഞൂറു രൂപ കള്ളനോട്ടെന്നായിരുന്നു ആ സന്ദേശം.
പിന്നാലെ പോലീസ് സ്ഥലത്തെത്തി. വൈദ്യരങ്ങാടി സ്വദേശിയായ ദിജിനാണ് മറ്റൊരാളെക്കൊണ്ട് മദ്യം വാങ്ങിച്ചതെന്ന വിവരം പൊലീസിന് കിട്ടി. ദിജിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 500ന്‍റെ 37 കള്ളനോട്ടുകള്‍ കണ്ടെത്തിയത്.ദിജിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കള്ളനോട്ട്സംഘത്തിലേക്ക് അന്വേഷണമെത്തിയത്. തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശി അതുല്‍ കൃഷ്ണ,അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാന്‍, മുക്കം സ്വദേശി സാരംഗ് എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു.അംജത് ബി എസ് സി നേഴ്സിംഗ് വിദ്യാര്‍ത്ഥിയും,അഫ്നനാന്‍ ബിരുദ വിദ്യാര്‍ത്ഥിയുമാണ്.

1 st paragraph

അംജതിന്‍റെ അരീക്കോട്ടെ വീട്ടില്‍ നിന്നും അഞ്ഞുറൂ രൂപ പ്രിന്‍റ് ചെയ്ത പേപ്പറുകള്‍ കണ്ടെടുത്തു. സാരംഗാണ് നോട്ടുകള്‍ പ്രിന്‍റ് ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ഇയാളുടെവീട്ടില്‍ നിന്നും പ്രിന്‍ററും കണ്ടെടുത്തു.കൂടുതല്‍ ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.