Fincat

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി അനുശ്രീ


പാലക്കാട്: യുവതികളുടെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ വിവാദത്തിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത് നടി അനുശ്രീ.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്‌മൈല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട് നിര്‍മിച്ച വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിലായിരുന്നു അനുശ്രീ മുഖ്യാതിഥിയായി പങ്കെടുത്തത്. പാലക്കാട് മണ്ഡലത്തില്‍ അര്‍ഹരായവര്‍ക്ക് വീട് നിര്‍മിച്ച്‌ നല്‍കുന്ന എംഎല്‍എയുടെ പരിപാടിയാണിത്. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അനുശ്രീ പ്രതികരിച്ചു.

‘ഓരോ ആളുകളുടെയും സ്വപ്‌നമാണ് സ്വന്തമായൊരു വീട്. ഇത്രയും നല്ല ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ വീടിന്റെ പണി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ. ഇങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് ആദ്യത്തെ അനുഭവമാണ്. എന്റെ വീടിന് പോലും കല്ലിട്ടിട്ടില്ല. വീട് പൂര്‍ത്തിയാകുമ്ബോള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വരാം’, എന്നാണ് അനുശ്രീ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്.

1 st paragraph

നേരത്തേ നടി നന്‍വി റാമും സ്‌മൈല്‍ ഭവന പരിപാടിയില്‍ പങ്കെടുത്തിരുന്നു. സ്വന്തമായി വീടില്ലാത്തവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു തന്‍വി അന്ന് പറഞ്ഞത്. പരിപാടിയിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും തൻവി പറഞ്ഞിരുന്നു.