Fincat

വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് വൈഷ്ണ സുരേഷ്, കളക്ടറുടെയും ഹൈക്കോടതിയുടെയും തീരുമാനം നിര്‍ണായകമാകും

വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടിയില്‍ നിയമ പോരാട്ടം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ്. തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ക്കും പരാതി നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷിന്റെ പരാതിയില്‍ ഹൈക്കോടതിയുടെയും കളക്ടറുടെയും നടപടി നിര്‍ണായകമാകും. പേര് വെട്ടിയ നടപടി റദാക്കണമെന്നതാണ് വൈഷ്ണയുടെ ആവശ്യം. പിഴവുണ്ടായത് വോട്ടര്‍ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നും അവര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
അതേസമയം വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്ന പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയര്‍ത്താനാണ് യു ഡി എഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് കഴിഞ്ഞ ദിവസം യു ഡി എഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയര്‍ത്താനുള്ള തീരുമാനം.

1 st paragraph