Fincat

കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളില്‍ വെള്ളവും ചളിയും കയറി, പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളില്‍ വെള്ളവും ചളിയും കയറി. ഫ്‌ലോറിക്കന്‍ റോഡിലാണ് സംഭവം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡ് അടച്ചിട്ടു. അതേസമയം, മലാപ്പറമ്പ് ഔട്‌ലെറ്റ് വാള്‍വ് പൂട്ടിയതിനെ തുടര്‍ന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും.

 

1 st paragraph