Fincat

‘SIR പ്രവര്‍ത്തനങ്ങളില്‍ അമിത സമ്മര്‍ദ്ദം; ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുന്നു’; BLO കൂട്ടായ്മ

എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ ബിഎല്‍ഒമാര്‍ അമിത സമ്മര്‍ദ്ദത്തിലാണെന്ന് ബിഎല്‍ഒ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി രമേശന്‍ ടി. രാത്രി 10 മണി വരെ വീടുകള്‍ കയറേണ്ടി വരുന്നു. ടാര്‍ഗറ്റ് തികയ്ക്കാന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ ദിവസവും വിളിക്കും. അനീഷ് ജോര്‍ജിന് ബിഎല്‍ഒ ചുമതല മാറ്റി നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നെന്നും രമേശന്‍ പറഞ്ഞു.

1 st paragraph

രാത്രി 10 മണി വരെ വീടുകള്‍ കയറേണ്ടി വരുന്നുവെന്ന് രമേശന്‍ പറയുന്നു. അതിന് ശേഷം ഡാറ്റ അപ്ലോഡ് ചെയ്യണം. സ്ത്രീകള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ബുദ്ധിമുട്ടുള്ളവര്‍ക്ക് ബിഎല്‍ഒ ചുമതല മാറ്റി നല്‍കുന്നില്ലെന്നും രമേശന്‍ പറയുന്നു. ഭീഷണിപ്പെടുത്തി ഇവരെ കൊണ്ട് ജോലി ചെയ്യിക്കുകയാണെന്ന് അദേഹം ആരോപിച്ചു. എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം നീട്ടി നല്‍കണമെന്നും രമേശന്‍ ആവശ്യപ്പെട്ടു.

അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ ബിഎല്‍ഒമാരുടെ ഇന്ന് പ്രതിഷേധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധം. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും ആണ് മാര്‍ച്ച്.

 

 

2nd paragraph