കൂളിങ്​ ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോ​ട്ടോര്‍ വാഹന വകുപ്പ്​.

തിരുവന്തപുരം: കൂളിങ്​ ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നടപടിക്കൊരുങ്ങി മോ​ട്ടോര്‍ വാഹന വകുപ്പ്​. ഓപ്പറേഷന്‍ സ്​ക്രീന്‍ എന്ന പേരിലാവും നടപടി സ്വീകരിക്കുക . ഇത്തരം വാഹനങ്ങളുടെ രജിസ്​ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടിയുണ്ടാകുമെന്ന് മോ​ട്ടോര്‍ വാഹന വകുപ്പ്​ അറിയിച്ചു ​. കൂളിങ്​ ഫിലിമുകളും കര്‍ട്ടനുകളും മാറ്റാന്‍ വിസമ്മതിക്കുന്ന വാഹനങ്ങളുടെ രജിസ്​ട്രേഷന്‍​ റദ്ദാക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

സ്വകാര്യ വാഹനങ്ങള്‍ക്കൊപ്പം നിരവധി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ വാഹനങ്ങളിലും ഇത്തരത്തില്‍ നിയമവിരുദ്ധമായ കൂളിങ്​ ഫിലിമുകളും കര്‍ട്ടനുകളും കണ്ടെത്തിയിട്ടുണ്ട്​. ഇവക്കെതിരെയും നടപടിയുണ്ടാകുമെന്ന്​ മോ​ട്ടോര്‍ വാഹന വകുപ്പ്​ അറിയിച്ചു. യാത്രക്കാര്‍ക്ക്​ ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും പരിശോധന. നിയമം ലംഘിച്ചിട്ടുണ്ടെന്ന്​ മനസിലായാല്‍ ഇ-ചെലാന്‍ വഴിയായിരിക്കും പിഴ ഈടാക്കുക.

നേരത്തെ ഡിസംബറിൽ തന്നെ ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ, മോട്ടോർ വാഹന വകുപ്പ് അന്ന് നടപടിയെടുത്തിരുന്നില്ല.