കരുണ്‍ ,സര്‍ഫറാസ്, പൃഥ്വി ഷാ; ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടവര്‍ രഞ്ജിയില്‍ തകര്‍ത്താടുന്നു

രഞ്ജി ട്രോഫിയില്‍ ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടവരുടെ തകർപ്പൻ പ്രകടനം. കഴിഞ്ഞ മത്സരങ്ങളിലേതെന്ന പോലെ കരുണ്‍ നായർ, സർഫറാസ് ഖാൻ, പൃഥ്വി ഷാ എന്നിവരെല്ലാം മികച്ച ഫോം തുടരുകയാണ്.ചണ്ഡിഗണ്ടിനെതിരെ നടക്കുന്ന രഞ്ജി മത്സരത്തില്‍ 95 റണ്‍സാണ് കരുണ്‍ നേടിയത്. 164 പന്തില്‍ 12 ഫോറും ഒരു സിക്‌സറും അടക്കമായിരുന്നു ഇന്നിങ്‌സ്. കഴിഞ്ഞ മത്സരത്തില്‍ താരം ഇരട്ട സെഞ്ച്വറി നേടിയിരുന്നു. കേരളത്തിനെതിരെ 389 പന്തില്‍ 25 ഫോറുകളും രണ്ട് സിക്സറുകളും അടക്കം 233 റണ്‍സ് നേടി.
അതിന് മുമ്ബ് ഗോവക്കെതിരെ കരുണ്‍ പുറത്താകാതെ 174 റണ്‍സടിച്ച് തിളങ്ങിയിരുന്നു. സൗരാഷ്ട്രക്കെതിരെ ആദ്യ മത്സരത്തിലും കരുണ്‍ അര്‍ധസെഞ്ചുറിയും നേടിയിരുന്നു.
സർഫറാസ് ഖാനും ഈ ആഭ്യന്തര സീസണില്‍ മിന്നും ഫോമാണ് നടത്തുന്നത്. രഞ്ജിയിലെ ഈ സീസണില്‍ സെഞ്ച്വറി കുറിച്ച താരം അതിന് മുമ്ബ് നടന്ന ബുച്ചി ബാബു ഇന്‍വിറ്റേഷനല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ തുടർച്ചയായ രണ്ട് സെഞ്ച്വറികളും നേടി.

പൃഥ്വി ഷായും ഒരു മികച്ച സീസണോടെ ദേശീയ ടീമിലേക്ക് തിരികെ എത്താനുള്ള ശ്രമത്തിലാണ്. ചണ്ഡീഗഡിനെതിരായ രഞ്ജി മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ 156 പന്തില്‍ 222 റണ്‍സടിച്ച പൃഥ്വി ഷാ 141 പന്തിലാണ് ഇരട്ട സെഞ്ച്വറിയിലെത്തി റെക്കോര്‍ഡിട്ടത്. 28 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് പൃഥ്വി ഷായുടെ ഇന്നിംഗ്സ്.
രഞ്ജിക്ക് മുമ്ബ് തന്റെ മുൻ ടീമായ മുംബൈയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ തകർപ്പൻ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. നേരത്തെ ബുച്ചി ബാബു ക്രിക്കറ്റില്‍ മഹാരാഷ്ട്രക്ക് വേണ്ടി തകർപ്പൻ സെഞ്ച്വറിയും പൃഥ്വി നേടിയിരുന്നു.
മികച്ച പ്രകടനവുമായി ഇവരെല്ലാം കളം നിറയുമ്ബോള്‍ ബി സി സി ഐ കണ്ണുതുറക്കുമോ എന്നാണ് ഇനി നോക്കി കാണേണ്ടത്.

