Fincat

പടക്കനിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ഓലപടക്കത്തിന്റെ തിരി കെട്ടുമ്പോള്‍ അപകടം, ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

തിരുവനന്തപുരം: നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് ഇന്ന് രാവിലെ മരിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള പടക്ക നിര്‍മാണ യൂണിറ്റിന് തീപിടിച്ചത്. ഓലപടക്കിന്റെ തിരി കെട്ടി കൊണ്ടിരുന്നപ്പോഴായിരുന്നു അപകടം. ഷീബയെ കൂടാതെ മൂന്ന് തൊഴിലാളികള്‍ക്കും പൊള്ളലേറ്റിരുന്നു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

1 st paragraph