നേരിട്ടത് കടുത്ത അവഗണന; സിപിഐ നേതാവ് ബീന മുരളി രാജിവെച്ചു, ഇനി സ്വതന്ത്രയായി മത്സരിക്കും

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി സിപിഐയില്‍ നിന്ന് രാജി വെച്ചു. പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ചതെന്ന് ബീന മുരളി അറിയിച്ചു. സിപിഐ തൃശ്ശൂര്‍ മണ്ഡലം കമ്മിറ്റി അംഗമാണ്. പതിനഞ്ച് വര്‍ഷമായി തൃശൂര്‍ കോര്‍പറേഷനിലെ സിപിഐ കൗണ്‍സിലറാണ് ബീന മുരളി. സിറ്റിങ്ങ് സീറ്റ് വനിത സംവരണമായിട്ടും സിപിഐ സീറ്റ് വിട്ടു കൊടുത്തു. ജനതാദള്‍ (എസ്) ഘടകകക്ഷിയ്ക്ക് കൃഷ്ണാപുരം സീറ്റ് നല്‍കുകയായിരുന്നു. ഇനി കൃഷ്ണാപുരം ഡിവിഷനില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ബീന മുരളി മാധ്യമങ്ങളെ അറിയിച്ചു.

