Fincat

തദ്ദേശ തെരഞ്ഞെടുപ്പ് മലപ്പുറം ജില്ലയില്‍ പൊതുനിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പൊതുനിരീക്ഷകനായി നോര്‍ത്ത് വര്‍ക്കിങ് പ്ലാന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ. അസിഫ് (ഐ.എഫ്.എസ്) നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചു. ഐ.എ.എസ്, ഐ.എഫ്.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പൊതുനിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി ചെലവ് നിരീക്ഷകരെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.

1 st paragraph

നവംബര്‍ 25 മുതല്‍ ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഇവര്‍ക്ക് ഡ്യൂട്ടി. നിരീക്ഷകരുടെ വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sec.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചെലവ് നിരീക്ഷകരായി സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ ജോയിന്റ് ഡയറക്ടറായ
വിനോദ് ശ്രീധര്‍(നിലമ്പൂര്‍ ബ്ലോക്ക്, നിലമ്പൂര്‍ മുനിസിപ്പാലിറ്റി, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത്), ധനകാര്യ വകുപ്പില്‍ അഡീഷണില്‍ സെക്രട്ടറിയായ കെ. അനില്‍കുമാര്‍ (അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, മഞ്ചേരി നഗരസഭ, മലപ്പുറം നഗരസഭ), ധനകാര്യ വകുപ്പില്‍ അഡീഷണില്‍ സെക്രട്ടറിയായ കെ.ടി മഹേഷ്‌കുമാര്‍(പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്, പെരിന്തല്‍മണ്ണ നഗരസഭ, മങ്കട ബ്ലോക്ക് പഞ്ചായത്ത്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, വളാഞ്ചേരി നഗരസഭ), ധനകാര്യ വകുപ്പില്‍ അഡീഷണില്‍ സെക്രട്ടറിയായ രാജേഷ് പ്രകാശ്(താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, താനൂര്‍ നഗരസഭ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, തിരൂരങ്ങാടി നഗരസഭ, പരപ്പനങ്ങാടി നഗരസഭ), പ്ലാനിംങ് ആന്റ് ഇ.എ. വിഭാഗത്തില്‍ അഡീഷണില്‍ സെക്രട്ടറിയായ കെ. സുനില്‍കുമാര്‍(തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തിരൂര്‍ നഗരസഭ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി നഗരസഭ, പെരുമ്പടപ്പ് നഗരസഭ), ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ എല്‍. ശ്രീകുമാര്‍ (കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്, കൊണ്ടോട്ടി നഗരസഭ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, കോട്ടക്കല്‍ നഗരസഭ) എന്നിവരെയും നിയമിച്ചു.