സൊഹ്‌റാന്‍ മംദാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: വന്‍ തിരിച്ചടി നല്‍കി ന്യൂയോര്‍ക്ക് മേയറായ സൊഹ്‌റാന്‍ മംദാനിയുമായി കൂടിക്കാഴ്ച നടത്താനുള്ള നീക്കത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ഡ!!ൊണാള്‍ഡ് ട്രംപ്. ട്രംപ് മംദാനിയുമായി കൂടിക്കാഴ്ച നടത്താന്‍ പോകുന്നതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. ഞായറാഴ്ച യാണ് ട്രംപ് ഇക്കാര്യം സംബന്ധിച്ച പ്രസ്താവന നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ച എന്ന് നടക്കുമെന്ന് തിയതി ട്രംപ് പ്രഖ്യാപിച്ചിട്ടില്ല. ചര്‍ച്ചയ്ക്കായി മംദാനി വാഷിംഗ്ടണിലെത്തണമെന്നാണ് ട്രംപ് വിശദമാക്കിയിട്ടുള്ളത്. ന്യൂയോര്‍ക്കിനുള്ള എല്ലാ കാര്യങ്ങളും നടക്കണമെന്നാണ് തങ്ങള്‍ക്കുള്ള ആഗ്രഹമെന്നും ട്രംപ് വിശദമാക്കി. ന്യൂയോര്‍ക്ക് മേയര്‍ക്ക് ഞങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യമുണ്ടെന്ന് ഞാന്‍ പറയും. ഞങ്ങള്‍ ഒരു പരിഹാരം കണ്ടെത്താം. ന്യൂയോര്‍ക്കിന് എല്ലാം നല്ലതായി ഭവിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് ട്രംപ് ഞായറാഴ്ച നടത്തിയ പ്രസ്താവന.

ഫ്‌ലോറിഡയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് മടങ്ങും മുന്‍പ് മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ പ്രസ്താവന സ്വീകരിച്ച സൊഹ്‌റാന്‍ മംദാനിയുടെ ഓഫീസ് ന്യൂയോര്‍ക്കിന്റെ നന്മയ്ക്കായി വിട്ടുവീഴ്ചയ്ക്കു തയാറാണെന്നാണ് പ്രതികരിച്ചിട്ടുള്ളത്. മംദാനിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ട്രംപ് ഉയര്‍ത്തിയിരുന്നത്. കമ്യൂണിസ്റ്റ് എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്.മേയര്‍ പദവിയിലേക്ക് മംദാനി എത്തുന്നത് ന്യൂയോര്‍ക്കിന് നാശം വരുത്തുമെന്നും വാഷിംഗ്ടണില്‍ നിന്ന് സാമ്പത്തിക സഹായം അടക്കമുള്ളവ ഉണ്ടാകില്ലെന്നുമായിരുന്നു ട്രംപ് മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നത്. യുഗാണ്ടയില്‍ ജനിച്ച് യുഎസ് പൗരനായ മംദാനിയെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ജനുവരിയിലാണ് മംദാനി ചുമതലയേല്‍ക്കുക.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി ട്രംപിന്റെ പേടിസ്വപ്നം എന്നായിരുന്നു തന്നെത്തന്നെ വിശേഷിപ്പിച്ചിരുന്നത്. കുറഞ്ഞ വിലയ്ക്ക് പലചരക്ക് സാധനങ്ങള്‍ എത്തിക്കുമെന്നും ജീവിത ചെലവ് കുറയ്ക്കുമെന്നുമായിരുന്നു മംദാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ട്രംപിന്റേയും വാഷിംഗ്ടണിന്റേയും പ്രവര്‍ത്തനം ന്യൂയോര്‍ക്കിന് വിപരീത ഫലമാണ് നല്‍കുന്നതെന്നും കാര്യങ്ങള്‍ എളുപ്പമാക്കണമെങ്കില്‍ നമ്മള്‍ മാറ്റേണ്ട കാര്യങ്ങള്‍ ഇവയാണെന്ന് പ്രസിഡന്റിനോട് തുറന്ന് പറയുമെന്നുമാണ് മംദാനിയുടെ പ്രതികരണം.

