Fincat

കാട്ടാനക്കൂട്ടത്തിനു മുന്നില്‍ കെഎസ്ആര്‍ടിസി ബ്രേക്ക് ഡൗണായി; പിന്നീട് ഭയം മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍

തൃശൂര്‍: കാട്ടാനക്കൂട്ടത്തിന് സമീപം ബ്രേക്ക് ഡൗണായി ചാലക്കുടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്. ആനക്കൂട്ടം ശാന്തരായി നിന്നതിനാല്‍ അപകടമുണ്ടായില്ല. തുടര്‍ന്ന് യാത്രക്കാര്‍ സുരക്ഷിതരായി വീടുകളിലെത്തി. അതിരപ്പിള്ളി റോഡില്‍ പ്ലാന്റേഷന്‍ റബര്‍ എസ്റ്റേറ്റിന് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ചാലക്കുടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് വളവ് തിരിയുന്നതിനിടെ ആനക്കൂട്ടത്തിന് സമീപം കേടായത്. പ്രദേശവാസികളായ വിദ്യാര്‍ഥികളും തൊഴിലാളികളുമാണ് ബസിലുണ്ടായിരുന്നത്. ആനക്കൂട്ടത്തിന് പ്രകോപനം ഉണ്ടാക്കാതെ ബസിലുണ്ടായിരുന്നവര്‍ അതുവഴി വന്ന ബൈക്കുകളിലും നടന്നും വീടുകളിലേക്ക് പോയി. യാത്രക്കാര്‍ പ്രകോപനമുണ്ടാക്കാതിരുന്നതിനാല്‍ ആനക്കൂട്ടവും ശാന്തമായി തന്നെ നിലയുറപ്പിച്ചു. ചാലക്കുടി ഡിപ്പോയില്‍നിന്നും ജീവനക്കാരെത്തിയാണ് വഴിയില്‍ കിടന്ന ബസിന്റെ കേടുപാടുകള്‍ തീര്‍ത്തത്.

 

1 st paragraph