രാവിലെ എഴുന്നേറ്റയുടന്‍ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കൂ, പകരം ഈ പാനീയങ്ങള്‍ കുടിക്കൂ


മിക്കവര്‍ക്കും രാവിലെ എഴുന്നേറ്റയുടന്‍ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമാണുള്ളത്. എന്നാല്‍ ഇനി രാവിലെ ചില പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. രാവിലെ ഈ പാനീയങ്ങള്‍ കുടിക്കുന്നത് ജലാംശം നിലനിര്‍ത്തുന്നതിനും ശരീരത്തിലെ അധിക കലോറി കുറയ്ക്കാനും സഹായിക്കും. ഏതൊക്കെ ആ പാനീങ്ങള്‍ എന്നതാണ് ഇനി പറയുന്നത്.
ഒന്ന്


ചെറുചൂടുള്ള നാരങ്ങാവെള്ളം ഉന്മേഷദായകവുമായ പ്രഭാത പാനീയങ്ങളില്‍ ഒന്നാണ്. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച മെറ്റബോളിസത്തിനും പൊണ്ണത്തടി സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്ന കുട്ടികളില്‍ അമിതവണ്ണ സാധ്യത കുറവാണെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതിനാല്‍ രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.
രണ്ട്

കരിക്കിന് വെള്ളത്തില്‍ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. 100 മില്ലി കരിക്കിന് വെള്ളത്തില്‍ വെറും 21 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൂടാതെ 171 മില്ലിഗ്രാം പൊട്ടാസ്യം നല്കുന്നു. കരിക്കിന് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെയും ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
മൂന്ന്

പെപ്പര്‍മിന്റ്, കറുവപ്പട്ട, അല്ലെങ്കില്‍ ഇഞ്ചി എന്നിവ ചേര്‍ത്ത പാനീയങ്ങള്‍ ഉപാപചയ ഗുണങ്ങള്‍ നല്കുന്നു. ഉദാഹരണത്തിന്, ഇഞ്ചി ചായ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. അതേസമയം കറുവപ്പട്ട ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം.
നാല്

ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റുകളും ബയോആക്ടീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ മെറ്റബോളിസവും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. സമീകൃത പ്രഭാതഭക്ഷണത്തോടൊപ്പം ചേര്‍ക്കുമ്പോള്‍ ഇത് പ്രത്യേകിച്ചും സഹായകരമാണ്.
അഞ്ച്

ശരീരഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ പാല് മികച്ചതാണ്. അതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ മൊത്തത്തിലുള്ള ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കും. മഞ്ഞളിലെ കുര്ക്കുമിന് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. രാവിലെ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല മൊത്തത്തിലുള്ള ആരോ?ഗ്യത്തിന് നല്ലതാണ്.
