ദാമ്പത്യ തര്‍ക്കം, പ്രതികാരം തീര്‍ക്കാന്‍ ഭാര്യയുടെ കാറില്‍ ആരും കാണാതെ മെത്താംഫെറ്റാമൈന്‍ ഒളിപ്പിച്ചു, പ്രവാസി പിടിയില്‍

കുവൈത്ത് സിറ്റി: ദാമ്പത്യ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയുടെ കാറില്‍ മയക്കുമരുന്ന് വെച്ച് അവരെ കുടുക്കാന്‍ ശ്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ഒരു ഈജിപ്ഷ്യന്‍ പൗരനാണ് അറസ്റ്റിലായത്. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറല്‍ ഡയറക്ടറേറ്റ് ആണ് പ്രതിയെ പിടികൂടിയത്.

ദാമ്പത്യ തര്‍ക്കങ്ങളെ തുടര്‍ന്ന് പ്രതികാര നടപടിയായിട്ടാണ് ഇയാള്‍ ഭാര്യയുടെ കാറില്‍ ഒരു ബാഗ് മെത്താംഫെറ്റാമൈന്‍ വെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തെറ്റായ റിപ്പോര്‍ട്ട് നല്‍കല്‍, പൊതുസമാധാനം തകര്‍ക്കല്‍, നിയമവിരുദ്ധ മയക്കുമരുന്ന് കൈവശം വെക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യയുമായുള്ള വ്യക്തിപരമായ വഴക്കുകളാണ് ഈ ഗുരുതരമായ കുറ്റകൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രവാസി സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. അധികൃതര്‍ ആവശ്യമായ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ എവിടെ നിന്ന് മയക്കുമരുന്ന് സ്വന്തമാക്കി എന്നതുള്‍പ്പെടെയുള്ള എല്ലാ വശങ്ങളും അന്വേഷിക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
