കൊച്ചിയില്‍ 15 കാരിയെ പീഡിപ്പിച്ച കേസില്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊച്ചിയില്‍ 15 കാരിയെ പീഡിപ്പിച്ച കേസില്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശി അമിത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേവി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കുമെന്നും വിഷയം അന്വേഷണ പരിധിയിലാണെന്നുമാണ് നേവി നല്‍കുന്ന വിശദീകരണം. പ്രതിയെ ഇന്ന് 5 മണിയോടുകൂടി ഹാജരാകുമെന്നാണ് കൊച്ചി ഹാര്‍ബര്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.

Navy officer arrested in Kochi for raping 15-year-old girl
