Fincat

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.

1 st paragraph

1. ചീര

നാരുകള്‍ അടങ്ങിയ ചീരയ്ക്ക് ജിഐ കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

2nd paragraph

2. മുരിങ്ങയില

ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും മിനറലുകളും ഫൈബറും അടങ്ങിയ മുരിങ്ങയില ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

3. പാവയ്ക്ക

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ നാരുകളാല്‍ സമ്പന്നമായ പാവയ്ക്കയും സഹായിക്കും.

4. വെള്ളരിക്ക

ഫൈബര്‍ അടങ്ങിയതും കലോറി കുറവുമുള്ള വെള്ളരിക്ക കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെയിരിക്കാന്‍ സഹായിക്കും.

5. തക്കാളി

ഫൈബര്‍ അടങ്ങിയതും ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറഞ്ഞതുമായ തക്കാളി കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

6. റെഡ് ബെല്‍പെപ്പര്‍

റെഡ് ബെല്‍ പെപ്പറിനും ജിഐ കുറവാണ്. അതിനാല്‍ ഇവയും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

7. ബ്രൊക്കോളി

കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും ഫൈബര്‍ അടങ്ങിയതുമായ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.