Fincat

ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍, പിടിച്ചെടുക്കുന്ന വണ്ടികള്‍ ‘തവിടുപൊടിയാക്കും’, നടപടികള്‍ തുടങ്ങി അധികൃതര്‍

കുവൈത്ത് സിറ്റി: അപകടകരവും ഗുരുതരവുമായ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് മെറ്റല്‍ റിസൈക്ലിംഗ് സെന്ററില്‍ നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരായ ഉറച്ച നയം തുടരുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

1 st paragraph

ഇത്തരം ലംഘനങ്ങള്‍ കണ്ടെത്തിയ വാഹനങ്ങള്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ട്രാഫിക് വിഭാഗം ലോഹ പുനരുപയോഗ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് ഇവ ഉപയോഗിക്കാനാകാത്ത വിധത്തില്‍ തകര്‍ക്കുകയായിരുന്നു.റോഡില്‍ മറ്റുള്ളവരെ അപകടത്തിലാക്കുന്ന ഏതൊരാള്‍ക്കും നിയമം കര്‍ശനമായി ബാധകമാക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും 24 മണിക്കൂറും പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.