Fincat

അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാനെ ഇ ഡി അറസ്റ്റ് ചെയ്തു

അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ അറസ്റ്റില്‍. ജവാദ് അഹമ്മദ് സിദ്ദിഖിയേയാണ് കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം ആണ് നടപടി. വിവിധ ഇടങ്ങളില്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വൈറ്റ് കോളര്‍ സംഘങ്ങള്‍ ഗൂഢാലോചന നടത്തിയ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാല. ഇന്നലെയും ഇന്നുമായി ഇ ഡി സര്‍വകലാശാലയിലും ആസ്ഥാനത്തും പരിശോധനകള്‍ നടത്തിയിരുന്നു.ഇ ഡിയ്ക്ക് പുറമെ ഡല്‍ഹി ക്രൈം ബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ഒപ്പമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചില നിര്‍ണായ തെളിവുകള്‍ ലഭിച്ചത്.

1 st paragraph

വിദേശത്ത് നിന്ന് പണം വാങ്ങിയതടക്കമുള്ള കാര്യങ്ങളില്‍ തട്ടിപ്പ് നടന്നതായി ഇ ഡി കണ്ടെത്തി. ജീവനക്കാരുടെ ഇ പി എഫ് ഒ അടയ്ക്കുന്നതിലടക്കം ഗുരുതരമായ ചട്ടലംഘനങ്ങള്‍ ഇയാള്‍ നടത്തി. ജവാദ് അഹമ്മദ് സിദ്ദിഖി നേരത്തെയും സാമ്പത്തിക ക്രമക്കേടില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.