Fincat

വിജില്‍ തിരോധാനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ ബഹുമതി

കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ വിജില്‍ തിരോധാന കേസില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍ ഐ.പി.എസ്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍, അസി. പൊലീസ് കമ്മീഷണര്‍ അഷ്‌റഫ് ടി. കെ, എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും സത് സേവന പുരസ്‌കാര ബഹുമതി ലഭിച്ചത്.

1 st paragraph

ആറു വര്‍ഷത്തിന് ശേഷമാണ് വിജില്‍ തിരോധാനത്തില്‍ വഴിത്തിരിവുണ്ടായത്. മിസ്സിങ് കേസ് ആയി രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് നരഹത്യക്കേസ് ആയി മാറി. 2019 മാര്‍ച്ച് 24ന് വീട്ടില്‍ നിന്ന് ഇറങ്ങിയ വിജിലിനെ കാണാനില്ല എന്നായിരുന്നു പിതാവ് എലത്തൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതി. മിസ്സിങ് കേസുകളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് നരഹത്യ കേസായി മാറിയത്.

2019-ല്‍ കൂട്ടുകാരോടൊപ്പം പോയ വിജിലിനെ കാണാതാവുകയും തുടര്‍ന്ന് വിജിലിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ആറുവര്‍ഷത്തിന് ശേഷം എരഞ്ഞിപ്പാലം സരോവരത്തുള്ള ചതുപ്പില്‍വച്ച് വിജിലിന്റെ വസ്തുവും ഷൂസും അസ്ഥികളും കണ്ടെത്തിയത്. അമിത അളവില്‍ മയക്കുമരുന്ന് കുത്തിവച്ചതോടെ മരിച്ച വിജിലിനെ ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തി എന്നായിരുന്നു സുഹൃത്തുക്കളായ പ്രതികളുടെ മൊഴി.

 

 

2nd paragraph