Fincat

‘ഒരാളുടെ മനസില്‍ തോന്നുന്നതാണ് പ്രായം, എല്ലാ കാര്യത്തിലും റിട്ടയറാകേണ്ട കാര്യമില്ല’: ലക്ഷ്മി നായര്‍

പാചക പരിപാടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളി മനസിലേക്ക് വരുന്ന മുഖങ്ങളിലൊന്നാണ് ലക്ഷ്മി നായരുടേത്. പാചകത്തിന് പുറമേ, വിവിധ സ്ഥലങ്ങളിലെ വേറിട്ട രുചികളും ലക്ഷ്മി പരിചയപ്പെടുത്തിയിട്ടുണ്ട്. ചാനല്‍ പരിപാടികള്‍ കൂടാതെ യൂട്യൂബ് ചാനലിലൂടെയും താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ലക്ഷ്മിയുടെ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. പ്രായവുമായി ബന്ധപ്പെട്ട് സമൂഹത്തിനുള്ള കാഴ്ചപ്പാടുകളെക്കുറിച്ചാണ് ലക്ഷ്മി പുതിയ വ്‌ളോഗില്‍ സംസാരിക്കുന്നത്. തന്റെ യാത്രകള്‍, ഫാഷന്‍, സ്‌കിന്‍ കെയര്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ വരാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാറില്ലെന്ന് ലക്ഷ്മി പറയുന്നു.

1 st paragraph

”ഒരാളുടെ മനസില്‍ അയാള്‍ക്ക് എത്ര പ്രായം തോന്നുന്നുവോ അതാണ് അയാളുടെ പ്രായം. എയ്ജ് ഈസ് ജെസ്റ്റ് എ നമ്പര്‍. ഇങ്ങനെയൊക്കെ പറയുമ്പോഴും റിയാലിറ്റി എന്നൊന്നുണ്ട്. സൊസൈറ്റി പ്രായമായവരോട് ഒട്ടും തന്നെ ദയ കാണിക്കാറില്ല. ഭൂരിപക്ഷം ആളുകളും അങ്ങനെയാണ്. പ്രായമായി കഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യണം ചെയ്യാന്‍ പാടില്ല എന്നൊക്കെ സമൂഹം കല്‍പിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് രൂപവും വസ്ത്രധാരണവും വെച്ച് പ്രായം ഊഹിച്ചെടുക്കുന്നു എന്നതാണ്. പ്രായം വെച്ച് പല കാര്യങ്ങളും ജഡ്ജ് ചെയ്യും. ഇത്ര പ്രായമുള്ളവര്‍ എന്തിന് ഇതൊക്കെ ചെയ്യണോ എന്ന ചോദ്യം വരെ അതില്‍പ്പെടും. പ്രായമായവര്‍ക്ക് എന്ത് എന്തൊക്കെ ചെയ്യാമെന്ന് സൊസൈറ്റി തന്നെ തീരുമാനിച്ചിരിക്കുന്നതുപോലെ. കഴിവുണ്ടോ ഇല്ലയോ എന്നത് പോലും മാനദണ്ഡമല്ല. പ്രായം മാത്രമാണ് സൊസൈറ്റി നോക്കുന്നത്.

അമ്പതോ അറുപതോ കഴിഞ്ഞ ആളാണെങ്കിലും ഫിറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍ ആരോഗ്യത്തോടെ എന്തും ചെയ്യും. എല്ലാ കാര്യത്തിലും റിട്ടയര്‍ ചെയ്ത് പോകേണ്ട കാര്യമില്ല. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്. മുഖത്ത് നോക്കി പറയുന്നില്ലെങ്കിലും എനിക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ കണ്ടാല്‍ ദൈവം പോലും സഹിക്കില്ല. എനിക്ക് നല്ല തൊലിക്കട്ടിയാണ്. അതുകൊണ്ട് എന്ത് കേട്ടാലും എന്നെ ബാധിക്കാറില്ല. കമന്റ് ബോക്‌സ് വല്ലപ്പോഴുമാണ് തുറക്കുന്നത്. പക്ഷെ ഒന്നിനോടും പ്രതികരിക്കാറില്ല”, ലക്ഷ്മി നായര്‍ വ്‌ളോഗില്‍ പറഞ്ഞു.

 

2nd paragraph