‘അവര്‍ക്ക് എന്റെ അമ്മയെ തൊടാന്‍ പോലും പറ്റില്ല, ഇന്ത്യ പിന്തുടരുന്നത് ഭരണഘടനയും നിയമവും, ഈ കേസ് നിലനില്‍ക്കില്ല’; ഷെയ്ഖ് ഹസീനയുടെ മകന്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധിയില്‍ പ്രതികരിച്ച് മകന് സജീബ് വസേദ്. ചീഫ് അഡൈ്വസര്‍ മുഹമ്മദ് യൂനുസിന് തന്റെ അമ്മയെ കൊല്ലാന്‍ പോയിട്ട് തൊടാന്‍ പോലുമാകില്ലെന്ന് സജീബ് വസേദ്. അമ്മക്ക് ലഭിച്ചത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആയ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് അമ്മയെ പിടിക്കാന്‍ പോലും സാധിക്കില്ല. നിയമ പ്രകാരം ഈ കേസ് നിലനില്‍ക്കുകയുമില്ലെന്നും ഇത് തള്ളിപ്പോകുമെന്നും ഷെയ്ഖ് ഹസീനയുടെ മകന് പ്രതികരിച്ചു. ചീഫ് അഡൈ്വസര്‍ മുഹമ്മദ് യൂനുസിന് ലഭിച്ച നൊബേല്‍ സമ്മാനം പിന്‍വലിക്കണമോയെന്ന ചോദ്യത്തിന്, ഇത് പലപ്പോഴും ലോബിയിംഗിലൂടെ ലഭിക്കുന്നതാണെന്നും അദ്ദേഹം ബംഗ്ലാദേശിനെ ഒരു ഇസ്ലാമിക് തീവ്രവാദ രാഷ്ട്രമാക്കി മാറ്റുകയാണെന്നും സജീബ് വസേദ് ആരോപിച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ ഭരണഘടനയും നിയമവുമാണ് പിന്തുടരുന്നത്. ഹസീനയെ സംരക്ഷിക്കാന്‍ ബിജെപി ചെയ്തതുപോലെ തന്നെയാകും കോണ്‍ഗ്രസാണെങ്കിലും ചെയ്യുക. ഇത് ഭരണഘടനയും നിയമവും എത്ര ശക്തമാണ് എന്നതിന് തെളിവാണ്. ട്രൈബ്യൂണലില്‍ 17 ജഡ്ജിമാരെ പുറത്താക്കി പുതുതായി നിയമിച്ച ജഡ്ജിക്ക് ഹസീനയോട് വ്യക്തിപരമായ വൈരാഗ്യം ഉണ്ടെന്നും വസേദ് ആരോപിച്ചു. ഹസീനയ്ക്ക് സ്വന്തം അഭിഭാഷകനെ നിയമിക്കാനു പോലും അനുമതി നല്‍കിയില്ലെന്നും ട്രൈബ്യൂണല്‍ തന്നെ അഭിഭാഷകരെ നിയമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്ര?ക്ഷോഭത്തിനിടെയുണ്ടായ വിദ്യാര്‍ഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനക്കെതിരെ വധ ശിക്ഷ വിധിച്ചത്. നവംബര്‍ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റിസ് മൊഹമ്മദ് ഗുലാം മൊര്‍തുസ മജൂംദാറിന്റെ ഉത്തരവ്. രാജ്യവ്യാപകമായി നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം പൊതുവേദികളില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ദില്ലിയിലുള്ള ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള അവസാന വിവരം. ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ഒബൈദുള്‍ ഖദാറിനെതിരെ ഉള്‍പ്പെടെയാണ് ഉത്തരവ്. ഇരുവര്‍ക്കും പുറമെ ഹസീനയുടെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും എതിരെ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

