എസ്ഐആര്‍ ക്യാമ്ബ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്രയില്‍ എസ്ഐആർ ക്യാമ്ബ് നടത്തിപ്പിനിടെ ബൂത്ത് ലെവല്‍ ഓഫീസർ കുഴഞ്ഞുവീണു. അരിക്കുളം കെപിഎംഎസ് സ്കൂളിലെ അധ്യാപകനായ അബ്ദുള്‍ അസീസ് ആണ് കുഴഞ്ഞുവീണത്.അരിക്കുളം പഞ്ചായത്ത് 152ാം ബൂത്തിലെ ബിഎല്‍ഒയാണ് അസീസ്.
ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഐആർ ഫോം തിരിച്ചുവാങ്ങാനുള്ള ക്യാമ്ബിന്റെ നടത്തിപ്പിനിടെ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു.
അസീസ് ജോലി സമ്മർദം നേരിട്ടിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. രോഗാവസ്ഥ പറഞ്ഞിട്ടും അസീസിനെ ബിഎല്‍ഒയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയില്ലെന്നും പരാതിയുണ്ട്.

അതേസമയം കണ്ണൂർ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോർജിന്റെ ആത്മഹത്യക്ക് കാരണം എസ്ഐആർ ജോലിയിലെ സമ്മർദമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നാലെ സമാനരീതിയില്‍ ജോലി സമ്മർദം നേരിടുന്നതായി നിരവധി ബിഎല്‍ഒമാർ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കല്ലറയില്‍ ബിഎല്‍ഒ അനില്‍ കുഴഞ്ഞുവീണിരുന്നു. ജോലി സമ്മർദമാണ് ആരോഗ്യപ്രശ്നത്തിന് ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
