Fincat

സ്വകാര്യ ബസില്‍ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി മഞ്ചേരി പോലീസിന്റെ പിടിയില്‍

മഞ്ചേരിയില്‍ വയോധികന്റെ പോക്കറ്റടിച്ച കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കോഴിക്കോട് കൂടത്തായി സ്വേദേശി പുതിയേടത്ത് വീട്ടില്‍ അര്‍ജുന്‍ ശങ്കറിനെയാണ് (35 വയസ്സ്) മഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടി മഞ്ചേരി ബസ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ്സില്‍ കൃത്രിമ തിരക്കുണ്ടാക്കി ബസില്‍ കയറിയ വയോധികന്റെ പാന്റിന്റെ പോക്കറ്റ് മുറിച്ചു 25000 രൂപയും 14000 UAE ദിര്‍ഹവും (350000 രൂപ) പ്രതിയും കൂട്ടാളികളും കവരുകയായിരുന്നു.
നേരെത്തെ ഈ കേസിലേക്ക് കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുള്ള കോയ എന്ന ഷാനവാസ് (46വയസ്സ്), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് സ്വേദേശി തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ 50 വയസ്സ്, ഊര്‍ങ്ങാട്ടിരി,ആലിന്‍ച്ചുവട്,മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍ കിഫ്ലി അക്കര 45 വയസ്സ് എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്.

പോലീസ് പിടികൂടിയ അര്‍ജുന്‍ ശങ്കര്‍ മുന്‍പും സമാന കേസില്‍ പോലീസ് പിടിക്കപ്പെട്ട് ജയിലില്‍ കിടന്ന ആളാണ്. കോടതിയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കവര്‍ച്ചക്കിറങ്ങിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം ഡിവൈഎസ്പി കെ എം ബിജുവിനെ മേല്‍നോട്ടത്തില്‍ മഞ്ചേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപ് കുമാര്‍, മഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ രാജ്, പോലീസ് ഉദ്യോഗസ്ഥരായ ശറഫുദ്ധീന്‍,തൗഫീക് ,റിയാസ്,നിഷാദ്
എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.